Tuesday, 6 November 2018

അറിവിന്റെ നാളവുമായി അക്ഷരവെളിച്ചം പദ്ധതി ആരംഭിച്ചു

ദ്വാരക എ.യു.പി സ്കൂളിൽ അക്ഷരവെളിച്ചം പദ്ധതിക്ക് തുടക്കം കുറിച്ചു. എഴുതാനും വായിക്കാനും പിന്നാക്കക്കാരായ വിദ്യാർത്ഥികൾക്ക് ലേഖന, വായന ശേഷി കൈവരിക്കുന്നതിനായി അക്ഷര ക്രീഡയിലൂടെയും ,ചിത്രവായനയിലൂടെയും  അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 



പ്രസ്തുത പദ്ധതി സ്കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.മനു കുഴിവേലിൽ, ഹെഡ്‌മാസ്റ്റർ  ശ്രീ .സജി ജോൺ, എക്സിക്യൂട്ടീവ് അംഗം സുരേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. അക്ഷര ദീപ നാളങ്ങളും ,അക്ഷര കാർഡുകളും, ചിത്രങ്ങളുമായി കുട്ടികൾ ആടിയും പാടിയും ആദ്യ ക്ലാസിനെ വരവേറ്റു. എല്ലാ പ്രവർത്തി ദിനങ്ങളിലും ക്ലാസ്സ് സമയത്തിനു ശേഷം വൈകിട്ട്  04:30 വരെയാണ് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചുള്ള  ഈ പരിശീലന പരിപാടി നടത്തപ്പെടുക.                                           




No comments:

Post a Comment