ദ്വാരക: ദ്വാരക എ.യു.പി സ്കൂളിൽ നല്ല പാഠത്തിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥി ശ്രീ.നിജേഷ് കേരളത്തിന്റെ ഭൂപടം വിദ്യാലയാങ്കണത്തിൽ വരച്ചു. തുടർന്ന് പച്ച, മഞ്ഞ, നിറങ്ങളിൽ യൂണിഫോം ധരിച്ച കുട്ടികൾ അണിനിരന്ന് കേരളത്തെ അണിയിച്ചൊരുക്കി. സ്കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി ആഘോഷം ഉദ്ഘാടനം ചെയ്തു. ക്ലാസ് തലത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ' കേരനാട്' പി.റ്റി.എ പ്രസിഡന്റ് ശ്രീ.മനു കുഴിവേലിൽ പ്രകാശനം ചെയ്തു. കുട്ടികൾ ഒരുക്കിയ കേരളം ഏവർക്കും വിസ്മയക്കാഴ്ചയായി. 'നവകേരള സൃഷ്ടിക്കായ് ' എന്ന ചർച്ചയിൽ കുട്ടികൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ ചർച്ചയ്ക്ക് നേതൃത്വം നൽകി. പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ .സുരേഷ് കുമാർ വിവിധ മൽസര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ശ്രീ. പി. ജെ ജോൺസൺ ചടങ്ങിന് നന്ദി അർപ്പിച്ചു.
Thursday, 1 November 2018
നവ ചിന്തകളോടെ നവകേരളത്തിനായ്......ദ്വാരക എ.യു.പി സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു
ദ്വാരക: ദ്വാരക എ.യു.പി സ്കൂളിൽ നല്ല പാഠത്തിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥി ശ്രീ.നിജേഷ് കേരളത്തിന്റെ ഭൂപടം വിദ്യാലയാങ്കണത്തിൽ വരച്ചു. തുടർന്ന് പച്ച, മഞ്ഞ, നിറങ്ങളിൽ യൂണിഫോം ധരിച്ച കുട്ടികൾ അണിനിരന്ന് കേരളത്തെ അണിയിച്ചൊരുക്കി. സ്കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി ആഘോഷം ഉദ്ഘാടനം ചെയ്തു. ക്ലാസ് തലത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ' കേരനാട്' പി.റ്റി.എ പ്രസിഡന്റ് ശ്രീ.മനു കുഴിവേലിൽ പ്രകാശനം ചെയ്തു. കുട്ടികൾ ഒരുക്കിയ കേരളം ഏവർക്കും വിസ്മയക്കാഴ്ചയായി. 'നവകേരള സൃഷ്ടിക്കായ് ' എന്ന ചർച്ചയിൽ കുട്ടികൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ ചർച്ചയ്ക്ക് നേതൃത്വം നൽകി. പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ .സുരേഷ് കുമാർ വിവിധ മൽസര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ശ്രീ. പി. ജെ ജോൺസൺ ചടങ്ങിന് നന്ദി അർപ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment