Sunday 3 November 2019

നവംബർ മാസത്തിലെ ദിനങ്ങൾ


നവംബർ 1 - കേരളപ്പിറവി ദിനം
നവംബർ 5 - ലോക സുനാമി ബോധവൽക്കരണ ദിനം
നവംബർ 7 - ക്യാൻസർ ബോധവൽക്കരണ ദിനം
നവംബർ 7 - സ്കൗട്ട് & ഗൈഡ് സ്ഥാപക ദിനം
നവംബർ 9 - ദേശീയ നിയമ സേവന ദിനം
നവംബർ 10 - അന്താരാഷ്ട്ര ശാസ്ത്ര ദിനം
നവംബർ 10 - ദേശീയ ഗതാഗത ദിനം
നവംബർ 10 - ആഗോള ഇമ്യൂണൈസേഷൻ ദിനം
നവംബർ 11 - ദേശീയ വിദ്യാഭ്യാസ ദിനം (മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനം)
നവംബർ 12 - ദേശീയ പക്ഷി നിരീക്ഷണ ദിനം (സാലിം അലിയുടെ ജന്മദിനം )
നവംബർ 12 - പബ്ലിക് സർവ്വീസ് പ്രക്ഷേപണ ദിനം
നവംബർ 14 - ദേശീയ ശിശുദിനം
നവംബർ 14 - ലോക പ്രമേഹദിനം(ഡോ.ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനം) 
നവംബർ 16 - ദേശീയ പത്രദിനം
നവംബർ 16 - ലോക സഹിഷ്ണുത ദിനം
നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
നവംബർ 19 - പുരുഷ ദിനം
നവംബർ 19 - പൗരാവകാശദിനം
നവംബർ 19 - ദേശീയോദ്ഗ്രഥന ദിനം ( ഇന്ദിരാഗാന്ധിയുടെ ജന്മദിനം)
നവംബർ 20 - ആഗോള ശിശു ദിനം
നവംബർ 21 - ലോക ടെലിവിഷൻ ദിനം
നവംബർ 21 - ലോക ഫിഷറീസ് ദിനം
നവംബർ 21 ലോക ഫിലോസഫി ദിനം നവംബറിലെ മൂന്നാമത്തെ വ്യാഴാഴ്ച 
നവംബർ 24 ദേശിയ എൻ.സി.സി.ദിനം നവംബറിലെ നാലാമത്തെ ഞായറാഴ്ച
നവംബർ 25 - സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജ്ജന ദിനം
നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
നവംബർ 26 - ദേശീയ നിയമ ദിനം
നവംബർ 26 - ദേശീയ ഭരണഘടനാ ദിനം
നവംബർ 26 - ദേശീയ ക്ഷീര ദിനം(ഡോ. വർഗീസ് കുര്യന്റെ ജന്മദിനം)
നവംബർ 29 - പാലസ്തീൻ ജനതയ്ക്ക് ഐക്യാ ദാർഢ്യ ദിനം
നവംബർ 30 - ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം

Thursday 24 October 2019

മാനന്തവാടി ഉപജില്ലാ സ്കൂൾ കലോൽസവം



Click Here to Download Programme Notice On stage Events

എൽപി പ്രസംഗം ( തമിഴ്) വിഷയം-  മഴനീർ സേവിക്കൽ.              
 എൽ പി (കന്നഡ) വിഷയം -പ്രകൃതി സ്നേഹം

Click Here to Download Programme Notice Off stage



FLOOR PLAN



SUBJILLA FEST - DWARAKA AUPS ROOM ALLOTTMENT - 26-10-19

Tuesday 17 September 2019

ലോക മുള ദിനം.


മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ബാംബൂ ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. നാഗാലാന്റാണ് ആദ്യ ലോക മുള ദിനത്തിനു ആതിഥ്യമരുളിയത്. 2009- ൽ ബാങ്കോക്കിൽ വച്ചു ചേർന്ന ലോക മുള സമ്മേളനത്തിലാന് ഈ ദിനാചരണത്തിനു തുടക്കമിട്ടത് 

Sunday 15 September 2019

കലണ്ടർ സെപ്റ്റംബർ


*1* കെ.പി.കേശവമേനോൻ ജന്മദിനം.
*2*▪ ലോകനാളികേരദിനം.
*4*▪ദാദാഭായി നവറോജി ജന്മദിനം.
*5*▪ അധ്യാപകദിനം
      മദർ തെരേസ ചരമദിനം
*6*▪ ജോൺ ഡാൾട്ടൻ ജന്മദിനം.
*7*▪ഒ.ചന്തുമേനോൻ ചരമദിനം.
*8* ▪ ലോക സാക്ഷരത ദിനം.
*9*▪ മുഹറം
 കെ.കേളപ്പൻ ജന്മദിനം
ലിയോ ടോൾസ്റ്റോയ് ജന്മദിനം.
*10*▪ ഒന്നാം ഓണം
*11*▪തിരുവോണം
   പ്രഥമശുശ്രൂഷാ ദിനം.
*12*▪ മൂന്നാം ഓണം
ലോക റബ്ബർ ദിനം.
*13*▪ നാലാം ഓണം
ശ്രീനാരായണ ഗുരു ജയന്തി.
*14*▪  *ഹിന്ദി ദിനം*
*15*▪ ദേശീയ എഞ്ചിനീയേഴ്സ് ദിനം.

*16*▪ ഓസോൺ ദിനം
ലോക സമാധാന ദിനം.
*17*▪എം.എഫ്.ഹുസൈൻ ജന്മദിനം.
*18*▪ ലോക മുള ദിനം.
*19*▪ ആനിബസന്റ് ചരമദിനം.
*21*▪ശ്രീനാരായണ ഗുരു സമാധി ദിനം.
അൽഷിമേഴ്സ് ദിനം.
*22*▪ റോസ് ഡേ.
മൈക്കൽ ഫാരഡേ ജന്മദിനം.
*23*▪ പ്രേംജി ജന്മദിനം.
*24*▪ പാബ്ലോ നെരൂദ ചരമദിനം.
*26*▪ ലോക ബധിര ദിനം.
*27*▪രാജാറാം മോഹൻറോയ് ചരമദിനം.
*28*▪ ലൂയി പാസ്റ്റർ ജന്മദിനം.
*29*▪ ബാലാമണിയമ്മ ചരമദിനം.
*30*▪ കാരൂർ നീലകണ്ഠപ്പിള്ള ചരമദിനം.

ഓസോൺ ദിനാചരണം.

ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സെപ്‌റ്റംബർ 16നാണ് ഓസോൺ ദിനാചരണം. ഹാനികരമായ അൾട്രാവയലറ്റ് രശ്‌മികളിൽനിന്ന് നമ്മുടെ ഭൂമിയെ പൊതിഞ്ഞു സംരക്ഷിക്കുന്ന വാതകക്കുടയാണ് ഓസോൺ പാളി. ഈ ഓസോൺ പാളിയെ ദുർബലമാക്കുന്ന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയും ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓസോൺ ദിനാചരണം തുടങ്ങിയത്.

ഐക്യരാഷ്‌ട്രസംഘടനയുടെ നേതൃത്വത്തിൽ 1994–ൽ ആദ്യമായി ഓസോൺ ദിനം ആചരിച്ചു. ഓസോൺ സംരക്ഷണപ്രവർത്തനങ്ങളിലെ വഴിത്തിരിവായി മാറിയ 1987–ലെ മോൺട്രിയൽ പ്രോട്ടോക്കോൾ ഒപ്പുവച്ച ദിവസത്തിന്റെ ഓർമയ്‌ക്കായിട്ടായിരുന്നു ആ ദിവസം തെരഞ്ഞെടുത്തത്. ‘ലോകം ഒത്തുചേർന്ന് ഓസോണും കാലാവസ്ഥയും പുനഃസ്ഥാപിക്കും’ എന്നതാണ് ഇത്തവണത്തെ ഓസോൺ ദിനാചരണത്തിന്റെ മുദ്രാവാക്യം. 1987 മുതലുള്ള ഓസോൺ സംരക്ഷണപ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തുകയും ചെയ്യാനായിട്ടാണ് അന്നേദിവസം ലോകരാഷ്‌ട്രങ്ങൾ ശ്രദ്ധകൊടുക്കുക.

എന്താണ് ഓസോൺ?

Ozone
മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്ന ഒരു തൻമാത്ര, അതാണ് ഓസോൺ. ഓക്സിജന്റെ സഹോദരനാണ് ഓസോൺ എന്ന് പറയാം. സൂര്യരശ്‌മികളേറ്റ് ചില ഓക്സിജൻ തൻമാത്രകൾ രണ്ടായി വിഭജിക്കപ്പെടുന്നു. ഇവയോരോന്നും തൊട്ടടുത്തുള്ള മറ്റൊരു ഓക്സിജനുമായി കൂടിച്ചേർന്നാണ് ഓസോൺ എന്ന വാതക തൻമാത്ര ഉണ്ടാകുന്നത്.

പ്രത്യേക ഗന്ധമുള്ള വാതകമാണ് ഓസോൺ. ഡച്ച് കെമിസ്റ്റായ മാർട്ടിനസ് വാൻ മാറം ആദ്യമായി ഓസോണിനെ തിരിച്ചറിഞ്ഞു. 1785–ൽ അദ്ദേഹം തന്റെ ലബോറട്ടറിയിൽ നടത്തിയ ഒരു ഇലക്‌ട്രിക്കൽ പരീക്ഷണത്തിൽ അവിചാരിതമായി ഓസോൺ കടന്നുവരികയായിരുന്നു. ഏതാണ്ട് 50 വർഷങ്ങൾക്ക് ശേഷം 1839–ൽ ക്രിസ്റ്റ്യൻ ഫ്രെഡറിക് ഷോൺബീൻ എന്ന ശാസ്‌ത്രജ്‌ഞൻ ഈ വാതകത്തെ വേർതിരിച്ചെടുത്ത് ഓസോൺ എന്ന് പേരുനൽകി.

നമ്മുടെ ചുറ്റിലുമുള്ള വായുവിൽ ഓസോണിന്റെ സാന്നിധ്യം ആരോഗ്യത്തിന് വളരെ നല്ലതാണെന്നായിരുന്നു ആദ്യകാലത്ത് ശാസ്‌ത്രജ്‌ഞർ വിചാരിച്ചിരുന്നത്. പിന്നീട് ഇത് ശരിയല്ലെന്ന് തെളിഞ്ഞു. ഓസോൺ കലർന്ന വായു ശ്വസിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു എന്ന് കണ്ടെത്തി. എന്നാൽ അന്തരീക്ഷത്തിലെ മുകൾ പാളിയിലുള്ള ഓസോൺ ഭൂമിയിലെ ജീവജാലങ്ങൾക്ക് ഒരു സംരക്ഷണക്കുടയായി പ്രവർത്തിക്കുന്നു.

ഓസോൺ പാളിയെ അറിയാം

Ozone
അന്തരീക്ഷത്തിലെ പാളികളിലൊന്നായ സ്‌ട്രാറ്റോസ്ഫിയറിലാണ് ഓസോൺ വാതകത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്. അതായത് ഭൂമിയിൽനിന്ന് പത്തുമുതൽ 40 വരെ കിലോമീറ്റർ ഉയരത്തിൽ. ഭൂമിയുടെ മൊത്തം അന്തരീക്ഷമെടുത്താൽ സ്‌ട്രാറ്റോസ്ഫിയറിലെ ഓസോണിന്റെ അളവ് ഏറെക്കുറേ സ്ഥിരമാണെങ്കിലും ഓരോ വർഷവും ഓരോ പ്രദേശത്ത് ഇതിന്റെ അളവ് വ്യത്യാസപ്പെടാം. അന്തരീക്ഷത്തിന്റെ പാളികളെ തുളച്ച് ഭൂമിയിലേക്ക് പതിക്കാൻ കുതിക്കുന്ന അൾട്രാവയലറ്റ് രശ്‌മികളെ ഈ ഓസോൺ പാളികൾ തടഞ്ഞുനിർത്തുന്നു. ത്വക്കിലെ കാൻസർ പോലുള്ള മാരകരോഗങ്ങളിൽനിന്നാണ് ഇതുവഴി ഓസോൺ നമ്മളെ രക്ഷിക്കുന്നത്. ഏകദേശം 300 കോടി മെട്രിക് ടൺ ഓസോൺ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ട ്. ആകെയുള്ള അന്തരീക്ഷവാതകങ്ങളുടെ ഏതാണ്ട ് 0.00006 ശതമാനം മാത്രം. മൂന്ന് മില്ലീമീറ്റർ കനം മാത്രമുള്ള ഈ വാതകപാളി പക്ഷേ ഭൂമിയിലെ ജീവജാലങ്ങൾക്ക് ചെയ്യുന്ന സഹായം വളരെ വലുതാണ്.

ഓസോൺ പാളിയിലെ ദ്വാരം

Antarctic-ozone-hole
ഒരു പ്രദേശത്ത് ഓസോൺ പാളിക്കുണ്ടാകുന്ന കനക്കുറവിനെയാണ് ഓസോൺ പാളിയിലെ ദ്വാരം എന്നതുകൊണ്ട ് അർഥമാക്കുന്നത്. ഓസോൺ പാളിയുടെ കനം ഒരു പരിധിയിൽ കൂടുതൽ താഴെ പോയി ഓസോൺ ആവരണം ദുർബലമാകുമ്പോഴാണ് ഓസോൺ പാളിയിൽ ദ്വാരം വീണു എന്ന് പറയുക. വ്യവസായ വിപ്ലവത്തിന്റെ ഫലമായുണ്ടായ പലതരം രാസവസ്തുക്കളാണ് ഓസോൺ പാളി നശിക്കാൻ കാരണമായത്. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇതിനെക്കുറിച്ച് സൂചന കിട്ടിയിരുന്നെങ്കിലും 1970–കളിൽ നടന്ന ഗവേഷണങ്ങൾ ഈ പ്രശ്‌നത്തിന്റെ വ്യാപ്‌തിയെക്കുറിച്ച് ശാസ്‌ത്രലോകത്തെ ബോധ്യപ്പെടുത്തി. വിവിധ ഗവേഷക സംഘങ്ങൾ നടത്തിയ അന്വേഷണങ്ങളുടെ ഫലമായി ഓസോൺ പാളി നാശത്തിന്റെ പാതയിലാണെന്ന് കണ്ടെത്തി.

ഓസോണിന്റെ അന്തകർ

ozone layer
ഓസോൺ പാളിയുടെ തകർച്ചയ്‌ക്ക് കാരണമാകുന്ന വില്ലൻ വാതകങ്ങളാണ് ക്ലോറോഫ്‌ളൂറോ കാർബണുകൾ. റഫ്രിജറന്റുകൾ അടക്കമുളള പല ഉപകരണങ്ങളിലും ഇവ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവയിൽ പലതും നിരോധിക്കുകയോ ഉപയോഗത്തിൽ കുറവുവരുത്തുകയോ ചെയ്‌തു. ഈ വാതകങ്ങളിൽനിന്ന് അന്തരീക്ഷത്തിലെത്തുന്ന ക്ലോറിൻ തൻമാത്രകൾക്ക് ഓസോണിനെ വിഘടിപ്പിക്കാൻ ശേഷിയുണ്ട്. ഓരോ ക്ലോറിൻ ആറ്റവും അന്തരീക്ഷത്തിൽ തങ്ങിനിന്ന് ആയിരക്കണക്കിന് ഓസോൺ തൻമാത്രകളെ വിഘടിപ്പിക്കുമത്രേ. ഓസോണിനെ നശിപ്പിക്കുന്ന ഇവയുടെ സാന്നിധ്യം അന്തരീക്ഷത്തിൽ കുറയ്‌ക്കാതെ മുന്നോട്ടുപോയാൽ മാനവരാശിയുടെ നിലനിൽപിനെത്തന്നെ ബാധിക്കുമെന്ന് ബോധ്യമായതോടെയാണ് ഇവയെ പ്രതിരോധിക്കാനും ഇവയ്‌ക്കെതിരേ ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്താനും ലോകരാഷ്‌ട്രങ്ങൾ തീരുമാനമെടുക്കുന്നത്. ക്ലോറോഫ്‌ളൂറോ കാർബണുകളെ കൂടാതെ ഹാലോണുകൾ, മീഥൈൽ ക്ലോറോഫോം, കാർബൺ ടെട്രാ ക്ലോറൈഡ്, ഹൈഡ്രോക്ലോറോഫ്‌ളൂറോ കാർബണുകൾ, ഹൈഡ്രോബ്രോമോഫ്‌ളൂറോകാർബണുകൾ എന്നിവയും ഓസോൺ അന്തകരാണ്.

Friday 23 August 2019

പാദ വാർഷിക പരീക്ഷ 2019-20 ടൈംടേബിൾ

*പാദ വാർഷിക പരീക്ഷ 2019-20 ടൈംടേബിൾ*

*ഒന്നാംക്ലാസ് ( രാവിലെ)*

29.08.19. വ്യാഴം  - അറബി / സംസ്കൃതം.

31.08.19. ശനി - ഇംഗ്ലീഷ്.

03.09.19. ചൊവ്വ-ഉദ്ഗ്രഥിതം 1.

04.09.19 ബുധൻ-ഉദ്ഗ്രഥിതം 2.

06.09.19. വെള്ളി - ഉദ്ഗ്രഥിതം 3

*രണ്ടാം ക്ലാസ്( രാവിലെ)*

29.08.19. വ്യാഴം  - ഇംഗ്ലീഷ്.

31.08.19. ശനി -  അറബി / സംസ്കൃതം.

03.09.19. ചൊവ്വ - ഉദ്ഗ്രഥിതം 1.

04.09.19 ബുധൻ - ഉദ്ഗ്രഥിതം 2.

06.09.19. വെള്ളി - ഉദ്ഗ്രഥിതം 3.


*മൂന്നാം ക്ലാസ്( രാവിലെ)*

29.08.19. വ്യാഴം   - മലയാളം.

31.08.19. ശനി - ഇംഗ്ലീഷ്.

03.09.19. ചൊവ്വ - പരിസര പOനം.

04.09.19 ബുധൻ - അറബി / സംസ്കൃതം.

06.09.19. വെള്ളി - ഗണിതം.

*നാലാം ക്ലാസ്( രാവിലെ)*

29.08.19. വ്യാഴം -  പരിസര പഠനം.

31.08.19. ശനി - മലയാളം.

03.09.19. ചൊവ്വ - ഇംഗ്ലീഷ്.

04.09.19 ബുധൻ - ഗണിതം.

06.09.19. വെള്ളി - അറബി / സംസ്കൃതം.

*അഞ്ചാം ക്ലാസ്(ഉച്ചക്ക്)*

26.08.19 തിങ്കൾ_
മലയാളം/അറബി/ഉറുദു/ സംസ്കൃതം.

27.08.19 ചൊവ്വ_
ഇംഗ്ലീഷ്.

29.08.19 വ്യാഴം_
മലയാളം II.

31.08.19 ശനി_
സാമൂഹ്യ ശാസ്ത്രം.

03.09.19 ചൊവ്വ_
അടിസ്ഥാന ശാസ്ത്രം.

04.09.19 ബുധൻ_
കല പ്രവൃത്തി ആരോഗ്യ കായിക വിദ്യാഭ്യാസം.

05.09.19 വ്യാഴം_
ഹിന്ദി.

06.09.19 വെള്ളി_
ഗണിതം.

*ആറാം ക്ലാസ്(ഉച്ചക്ക്)*

26.08.19 തിങ്കൾ_
മലയാളം II.

27.08.19 ചൊവ്വ_
സാമൂഹ്യ ശാസ്ത്രം.

29.08.19 വ്യാഴം
അടിസ്ഥാന ശാസ്ത്രം.

31.08.19 ശനി_
ഹിന്ദി.

03.09.19 ചൊവ്വ_
ഗണിതം.

04.09.19 ബുധൻ_
ഇംഗ്ലീഷ്.

05.09.19 വ്യാഴം_
കല പ്രവൃത്തി ആരോഗ്യ കായിക വിദ്യാഭ്യാസം.

06.09.19 വെള്ളി_
മലയാളം/ അറബി/ ഉറുദു/ സംസ്കൃതം.

*ഏഴാം ക്ലാസ്(( ഉച്ചക്ക്)*

26.08.19 തിങ്കൾ_
അടിസ്ഥാന ശാസ്ത്രം.

27.08.19 ചൊവ്വ_
സാമൂഹ്യ ശാസ്ത്രം.

29.08.29 വ്യാഴം_
ഗണിതം.

31.08.18 ശനി_
മലയാളം II.

03.09.19 ചൊവ്വ_
മലയാളം/ അറബി/ ഉറുദു /സംസ്കൃതം.

04.09.19 ബുധൻ_
ഹിന്ദി.

05.09.19 വ്യാഴം_
ഇംഗ്ലീഷ്.

06.09.19 വെള്ളി_
കല പ്രവൃത്തി ആരോഗ്യ കായിക വിദ്യാഭ്യാസം


Tuesday 20 August 2019

സംസ്കൃത ദിനാചരണം

സംസ്കൃത ദിനാചരണം

മാതൃഭാഷയുടെ മഹത്വത്തോടൊപ്പം സർവ ഭാഷാ ജനനിയായ സംസ്കൃതവും പകർന്നു നൽകുന്ന ദ്വാരക എ.യു.പി സ്കൂളിൽ സംസ്കൃത ദിനം വിപുലമായി ആചരിച്ചു. സംസ്കൃത മാസിക 'രസ് ന' യുടെ വരിക്കാരായിക്കൊണ്ട് എച്ച്.എം.സജി ജോൺ ഉദ്ഘാടന കർമം നിർവഹിച്ചു. കൗൺസിൽ സെക്രട്ടറി കുമാരി റബീബ ഫർഹത്ത് ദിന സന്ദേശം നൽകി. വിവിധ മൽസര വിജയികളെ ചടങ്ങിൽ അനുമോദിച്ചു. സി. സെലിൻ ജോസഫ്, പി.ജെ ജോൺസൺ, ത്രേസ്യ കെ.വി, വനജ കെ എന്നിവർ സംസാരിച്ചു.
  തുടർന്ന് 'സംസ്കൃതത്തിന്റെ സ്വര ചിഹ്നങ്ങൾ' ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. തുഞ്ചനും കുഞ്ചനും പാടി പുകഴ്ത്തിയ മാതൃഭാഷയ്ക്കു -വ്യാസ,ഭ്യാസ, കാളിദാസാദികൾ എഴുതി തെളിഞ്ഞ സംസ്കൃതവുമായി ഏറെ ബന്ധമുണ്ടെന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ ദിനാചരണത്തിലൂടെ സാധിച്ചു.

Monday 29 July 2019

വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

ദ്വാരക എ.യു.പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വാർഡ് മെമ്പർ ശ്രീമതി സുബൈദ പുളിയോടിൽ നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വായനാപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം സ്കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി നിർവ്വഹിച്ചു. ദ്വാരക നല്ലൂർ നാട് സഹകരണ ബാങ്ക് സ്കൂളിന് നൽകിയ 5000 രൂപയുടെ പുസ്തകങ്ങൾ ഹെഡ്മാസ്റ്ററും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി .ബാങ്ക് സെക്രട്ടറി പി.പി ലക്ഷ്മണൻ, ഡയറക്ടർ അബൂബക്കർ ,വൈസ് പ്രസിഡന്റ് എം.പി വത്സൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ പ്രതിനിധികളായ നിർമ്മൽ മാത്യുവും, അയന സതീഷും ചടങ്ങിൽ ആശംസകൾ നേർന്നു.

Image may contain: 15 people, people smiling, people standing


Monday 24 June 2019

സ്ക്കൗട്ട് & ഗൈഡ് പ്രവര്‍ത്തന വര്‍ഷോദ്ഘാടനം നടത്തി

Image may contain: 12 people, people smiling, people standing

ദ്വാരക: ദ്വാരക എ.യു.പി സ്ക്കൂളിലെ സ്കൗട്ട് & ഗൈഡ്, കമ്പ് , ബുള്‍ബുള്‍ തുടങ്ങിയ യൂണിറ്റുകളുടെ 2019-20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം പി.ടി.എ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ മനു. ജി. കുഴിവേലി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോണ്‍സന്‍ പി.ജെ, ജോണ്‍സന്‍ കുര്യാക്കോസ്, സിസ്റ്റര്‍ സെലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Friday 21 June 2019

യോഗദിനം ആചരിച്ചു

ദ്വാരക എ.യു.പി. സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റേയും സംസ്കൃതം ക്ലബിന്റേയും ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. ഡോക്ടർ സിജോ കുര്യാക്കോസ് യോഗാദിന സന്ദേശം നൽകി. യോഗാപരിശീലക കുമാരി അക്ഷയ കുട്ടികൾക്ക് യോഗ ഡെമോൻസ്ട്രേഷൻ നൽകി. ഹെഡ്മാസ്റ്റർ സജി ജോൺ, പി ജെ ജോൺസൺ, വനജ കെ എന്നിവർ സംസാരിച്ചു. തുടർന്ന് പരിശീലനം ലഭിച്ച വിദ്യാർഥിനികൾ യോഗഡാൻസ് അവതരിപ്പിച്ചു. ജീവിതശൈലി രോഗങ്ങൾക്കും, മാനസിക പിരിമുറുക്കങ്ങൾക്കും യോഗ ഫലപ്രദമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കുവാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.

Image may contain: one or more people, crowd and outdoor



Friday 19 April 2019

നാല് LSS സ്കോളർഷിപ്പും രണ്ട് USS സ്കോളർഷിപ്പും നേടി ദ്വാരക എ.യു.പി സ്കൂൾ വീണ്ടും വിജയ പട്ടികയിൽ

LSS, USS സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ എല്ലാ കൊച്ചു മിടുക്കൻമാർക്കും, അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും, അവർക്ക് പ്രോത്സാഹനം നൽകിയ മാതാപിതാക്കൾക്കും ദ്വാരക എ യു പി സ്കൂൾ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ...


Saturday 13 April 2019

വിജയത്തിളക്കവുമായി ദ്വാരക എ യു പി സ്കൂൾ.

2018-2019 വർഷത്തെ യു.എസ്.എസ്.സ്കോളർഷിപ്പ് ജേതാക്കളായ മെറിൽ ബിൻ ഗ്രേസും ആൽബിൻ സജിയും ദ്വാരക എ യു പി സ്കൂളിന്റെ അഭിമാനമായി.ആറാം ക്ലാസിലെ നു മാറ്റ്സ് പരീക്ഷയുടെ ഉപജില്ലാ വിജയികളായിരുന്നു പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന ഈ കൊച്ചു മിടുക്കർ. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ ബിനു തോമസിന്റെയും കണിയാരം ഫാ.ജി.കെ.എം .ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ സിന്ധു എ.വി.യുടെയും മകളാണ് മെറിൽ ബിൻ ഗ്രേസ്. കാരക്കാമല സ്വദേശിയായ കുഴിവേലിൽ സജി തോമസിന്റെയും പ്രജിതയുടെയും മകനാണ് ആൽബിൻ സജി.

Wednesday 20 March 2019

മാനന്തവാടി ഉപജില്ല E T ക്ലബ് ഭാരവാഹികളുടെ ഏകദിന ശിൽപ്പശാല ദ്വാരക എ.യു.പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു

മാനന്തവാടി ഉപജില്ല E T ക്ലബ് ഭാരവാഹികളുടെ ഏകദിന ശിൽപ്പശാല ദ്വാരക എ.യു.പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. എ. ഇ.ഒ ശ്രീമതി അനിതാ ബായ് ശിൽപ്പശാല ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, യൂസഫ് (എ യു പി ദ്വാരക), സൽമാൻ റ്റി.പി (ജി.എൽ.പി എസ് പുലിക്കാട്), അബ്ദുൾ റഊഫ് (ജി.എൽ.പി.എസ് പള്ളിക്കൽ) എന്നിവർ ക്ലാസുകൾ നയിച്ചു.



ദ്വാരക എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പും, സ്കൂൾ മാനേജർ റവ.ഫാ.ജോസ് തേക്കനാടി- യുടെ ഫീസ്റ്റും സംയുക്തമായി ആഘോഷിച്ചു.













Tuesday 19 March 2019

ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കായി സൗജന്യ പഠനയാത്ര സംഘടിപ്പിച്ചു.

ദ്വാരക എ.യു.പി സ്കൂളിൽ ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കായി സൗജന്യ പഠനയാത്ര സംഘടിപ്പിച്ചു. ഗോത്ര വിഭാഗം കുട്ടികളെ സ്കൂൾ പഠനാന്തരീക്ഷവുമായി ഇഴുകി ചേരുന്നതിന് പ്രാപ്തരാക്കുവാനും, പഠന കാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകി അവരെ മുൻനിരയിലേക്ക് എത്തിക്കുവാനുമായി വിവിധ കോളനികളിൽ ദ്വാരക എ.യു.പി സ്കൂൾ 'പഠന വീടുകൾ'  ആരംഭിച്ചിട്ടുണ്ട്.  ഈ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂർണമായും വിദ്യാലയത്തിന്റെ ചിലവിൽ 46 ഓളം വിദ്യാർത്ഥികൾ പഠനയാത്രയിൽ പങ്കെടുത്തു.

 ബാണാസുരസാഗർ ഡാമിലേക്ക് ആയിരുന്നു യാത്ര. ഹെഡ്മാസ്റ്റർ സജി ജോൺ, നോഡൽ ഓഫീസർ ഹസീന ടീച്ചർ  പഠനവീട് ചാർജ്ജുള്ള ലിസി റ്റി ജെ ടീച്ചർ, ജിഷ ടീച്ചർ എന്നിവർക്ക് പുറമേ ജോൺസൺ പി ജെ സാർ, യൂസഫ് സാർ എന്നീ അധ്യാപകരും വിദ്യാർത്ഥികളോടൊപ്പം പഠനയാത്രയിൽ പങ്കെടുത്തു. കുട്ടികൾ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും പഠനയാത്ര ആസ്വദിച്ചു.

 ഇത്തരത്തിലുള്ള വൈവിധ്യമാർന്ന പരിപാടികളിലൂടെ വിദ്യാലയം വീട്ടിലേക്ക് എത്തുന്നതിനാൽ  ഗോത്ര വിഭാഗം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിജയകരമായി തടയുവാനും, സീറോ ഡ്രോപ്പ് ഔട്ടിലേക്ക് എത്തുവാനും  ദ്വാരക എ.യു.പി സ്കൂളിന് സാധിക്കുന്നുണ്ട്













Monday 18 March 2019

നുമാറ്റ്സ് 2018-2019 അഭിമാനനേട്ടവുമായി ദ്വാരക എ യു പി സ്കൂൾ .

നുമാറ്റ്സ് 2018-2019 പരീക്ഷയിൽ ദ്വാരക എ യു പി സ്കൂളിന് സംസ്ഥാന തല വിജയം. ആറാംക്ലാസ്സ് വിദ്യാർത്ഥിനി അർച്ചന ഇ ആർ ആണ് ഈ നേട്ടം കൈവരിച്ചത്. തോണിച്ചാൽ സ്വദേശികളായ എടത്തുംകുന്ന് രാധാകൃഷ്ണൻ ,നിഷ ദമ്പതികളുടെ മകളാണ് അർച്ചന. വിജയിയെ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ സജി ജോൺ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

ദ്വാരക എ.യു.പി സ്കൂളിന്റെ അഭിമാനമായി മാറിയ കുമാരി അർച്ചനയ്ക്കും , മികച്ച വിജയത്തിലേക്ക് കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരായ സിനി ജോസഫ് , ജോയ്സി ജോർജ് എന്നിവർക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ.