Monday 24 September 2018

ക്യാൻസറിനെതിരെ കരുതൽ - ദ്വാരക എ.യു.പി സ്‌കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കരുതൽ ആൽബത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

ദ്വാരക എ.യു.പി സ്‌കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കരുതൽ ആൽബത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

സേക്രട്ട് ഹാർട്ട് കോൺക്രിയേഷന്റെ ആഭിമുഖ്യത്തിൽ സർഗക്ഷേത്രയും ജ്യോതിസ് സഖ്യവും ചേർന്ന് ക്യാൻസർ ബോധവത്കരണവുമായി ബന്ധപ്പെട്ട് നടത്തിയ ആൽബ നിർമ്മാണത്തിലാണ് ദ്വാരക എ.യു.പി സ്‌കൂളിലെ നല്ലപാഠം യൂണിറ്റിന്റെ ആൽബം 'കരുതൽ' ക്യാഷ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. സ്‌കൂൾ നല്ലപാഠം യൂണിറ്റ് അംഗങ്ങളായ മുബഷിറ,ഷാമില, ഷാലു,ആഫിൽ , ദിൻഷ എന്നീ വിദ്യാർത്ഥികളാണ് ആൽബം തയ്യാറാക്കിയത്.

ആൽബനിർമ്മാണത്തിന് മുന്നോടിയായി ക്യാൻസർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വളരുന്ന തലമുറയെ ക്യാൻസർ എന്ന മഹാ വിപത്തിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നല്ലപാഠം യൂണിറ്റ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത്.

അനുമോദന ചടങ്ങിൽ ഹെഡ്‌മാസ്റ്റർ സജി ജോൺ സ്വാഗതം പറഞ്ഞു. സ്‌കൂൾ മാനേജർ റവ.ഫാ. ജോസ് തേക്കനാടി ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. അധ്യാപകരായ ദീപ്തി എം.എസ് , സി. ഡോൺസി കെ തോമസ്  , ജോൺസൺ കുര്യാക്കോസ്, വനജ കെ എന്നിവർ സംസാരിച്ചു.