Wednesday 14 November 2018

ശിശുദിനംആഘോഷിച്ചു

ദ്വാരക എ യു പി സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികളുടെ പ്രധാനമന്ത്രി നിർമൽ മാത്യു ശിശുദിന സന്ദേശം നൽകി. സ്പീക്കർ മെറിൽ ബിൻ ഗ്രെയ്സ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേഘ ജോയി സ്വാഗത ഭാഷണം നടത്തി. വിവിധ മത്സര വിജയികൾക്ക് പാസ്റ്ററൽ സെന്റർ ഡയറക്ടർ റവ.ഫാദർ പോൾ വാഴപ്പള്ളി സമ്മാനങ്ങൾ നൽകി. ചൈൽഡ് റിപ്പോർട്ടറായി തിരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥിനി അഞ്ജന സുരേഷ് ആശംസകൾ അറിയിച്ചു. അക്ഷജ് കെ ജോണി നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികൾ അണിനിരന്ന വർണശബളമായ റാലിക്ക് വാർഡ് മെമ്പർ സുബൈദ പുളിയോടിയിൽ, എച്ച്.എം ശ്രീ . സജി ജോൺ, പി.റ്റി.എ പ്രസിഡണ്ട് ശ്രീ മനു കുഴിവേലി, എം.പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി.ഷീജ മാത്യു, വൈസ് പ്രസിഡണ്ട് ശ്രീ.തോക്കൻ മമ്മൂട്ടി, എം.പി.റ്റി.എ വൈസ് പ്രസിഡണ്ട് ശ്രീമതി. മിനി സജി , എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. നാസിക് ബാന്റിന്റെ അകമ്പടി റാലിക്ക് മാറ്റുകൂട്ടി. പി.റ്റി.എ യുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകിയത്.




Friday 9 November 2018

ദ്വാരക എ.യു.പി സ്ക്കൂളില്‍ ഉറുദു ദിനാചരണം സംഘടിപ്പിച്ചു.


..................
ദ്വാരക എ.യു.പി സ്ക്കൂളില്‍ ഉറുദു ദിനാചരണം സംഘടിപ്പിച്ചു. പ്രശസ്ത ഉറുദു കവി മുഹമ്മദ് അല്ലാമാ ഇഖ്ബാലിന്റെ ജന്മദിനമാണ് ലോക ഉറുദുദിനമായി ആചരിക്കുന്നത്. ഗസലിന്റെ ഭാഷയായ ഉറുദുവില്‍ രചിച്ച സാരെജഹാംസെ അച്ഛാ എന്ന ഗാനത്തോടെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. പ്രധാനാദ്ധ്യാപകന്‍ ശ്രീ സജി ജോണ്‍ ഉറുദു ടാലന്റ് ടെസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുമാരി മിന്‍ഷ എം ഉറുദു ദിന സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികളായ റുസൈന ഫാത്തിമ, ഉവൈസ്, അദ്ധ്യാപകരായ യൂസുഫ് ബി, ജോണ്‍സന്‍ പി.ജെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീ നദീര്‍ ടി നന്ദി പറഞ്ഞു. തുടര്‍ന്ന് മുഹമ്മദ് ഇഖ്ബാലിന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.










Thursday 8 November 2018

വിദ്യാർത്ഥികൾക്ക് പോക്സോ നിയമ ബോധവൽക്കരണം നൽകി


ദ്വാരക : ദ്വാരക എ.യു.പി സ്‌കൂളിൽ കുട്ടികൾക്ക് പോക്സോ നിയമങ്ങളേക്കുറിച്ച് ബോധവൽക്കരണം നൽകി . മാനന്തവാടി കോടതിയിലെ അഭിഭാഷക ശ്രീമതി എൽബി മാത്യു ക്ലാസ്സ് നയിച്ചു. ലീഗൽ വോളന്റിയർ ശ്രീമതി ത്രേസ്സ്യ നേതൃത്വം നൽകി. ചുറ്റുപാടുകളിൽനിന്നുണ്ടാകുന്ന ചൂഷണങ്ങളെ സ്വയം അതിജീവിക്കുവാനുതകുന്നതായിരുന്നു ക്ലാസ്സ്. ഹെഡ് മാസ്റ്റർ സജി ജോൺ , ജോൺസൺ കുര്യാക്കോസ്, ഷിമിലി എൻ.എം. വനജ കെ എന്നിവർ സംസാരിച്ചു.






സി.വി രാമൻ ദിനം സമുചിതമായി ആഘോഷിച്ചു


 ദ്വാരക - ദ്വാരക   എ.യു.പി സ്കൂളിൽ ശാസ്ത്ര ക്ലബിന്റെ  ആഭിമുഖ്യത്തിൽ നവംബർ 7 ന് സി.വി രാമൻ ദിനാചരണവും മേരി ക്യൂറി ജന്മദിനവും  ശാസ്ത്ര രംഗം രൂപികരണവും സമുചിതമായി നടത്തി. റിട്ട. ഹെഡ്മാസ്റ്ററും ശാസ്ത്ര അധ്യാപകനുമായ ശ്രീ കെ എം ജോൺ ഉല്ഘാടന കർമ്മം നിർവഹിച്ചു. സി.വി രാമൻ ഡോക്യൂമെന്ററി പ്രദർശനവും, മേരി ക്യൂറി ശാസ്ത്ര സംഭാവന അവലോകനവും, ലഘു പരീക്ഷണങ്ങളും നിരവധി ശാസ്ത്രകൗതുകങ്ങളും കട്ടികൾക്ക് പുത്തൻ അറിവുകൾ പ്രധാനം ചെയ്തു. ശാസ്ത്ര സംശയം പതിപ്പ് പ്രകാശനം  ഹെഡ്മാസ്റ്റർ സജി ജോൺ  നിർവഹിച്ചു. അധ്യാപകരായ ദീപ്തി എം.എസ്, മേബിൾ പോൾ എന്നിവർ  പ്രസ്തുത ദിന സന്ദേശം നൽകി. ഇതിനെ തുടർന്ന് നിരവധി ശാസ്ത്ര പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.





Tuesday 6 November 2018

അറിവിന്റെ നാളവുമായി അക്ഷരവെളിച്ചം പദ്ധതി ആരംഭിച്ചു

ദ്വാരക എ.യു.പി സ്കൂളിൽ അക്ഷരവെളിച്ചം പദ്ധതിക്ക് തുടക്കം കുറിച്ചു. എഴുതാനും വായിക്കാനും പിന്നാക്കക്കാരായ വിദ്യാർത്ഥികൾക്ക് ലേഖന, വായന ശേഷി കൈവരിക്കുന്നതിനായി അക്ഷര ക്രീഡയിലൂടെയും ,ചിത്രവായനയിലൂടെയും  അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 



പ്രസ്തുത പദ്ധതി സ്കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.മനു കുഴിവേലിൽ, ഹെഡ്‌മാസ്റ്റർ  ശ്രീ .സജി ജോൺ, എക്സിക്യൂട്ടീവ് അംഗം സുരേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. അക്ഷര ദീപ നാളങ്ങളും ,അക്ഷര കാർഡുകളും, ചിത്രങ്ങളുമായി കുട്ടികൾ ആടിയും പാടിയും ആദ്യ ക്ലാസിനെ വരവേറ്റു. എല്ലാ പ്രവർത്തി ദിനങ്ങളിലും ക്ലാസ്സ് സമയത്തിനു ശേഷം വൈകിട്ട്  04:30 വരെയാണ് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചുള്ള  ഈ പരിശീലന പരിപാടി നടത്തപ്പെടുക.                                           




Monday 5 November 2018

ഡ്രോപ്പൗട്ട് ഫ്രീ വയനാട്;കര്‍മ്മസമിതി രൂപീകരിച്ചു.


ദ്വാരക  എ.യു.പി  സ്‌കൂൾ : പ്രളയത്തിന് ശേഷമുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് വേണ്ടി വയനാട് ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഡ്രോപ്പൗട്ട് ഫ്രീ വയനാട് പദ്ധതിയുടെ ഭാഗമായി  ദ്വാരക  എ.യു.പി സ്‌കൂളില്‍ കര്‍മ്മസമിതി രൂപീകരിച്ചു. പി ടി എ പ്രസിഡന്റ് മനു ജി കുഴിവേലിൽ , വൈസ് പ്രസിഡൻറ് മമ്മൂട്ടി തോക്കൻ, എം. പി.റ്റി.എ പ്രസിഡന്റ് ഷീജ മാത്യു, പി റ്റി എ എക്സിക്യുട്ടീവ് അംഗങ്ങൾ, എസ്.റ്റി പ്രമോട്ടർ മാർ , പഠന വീട് പരിശീലകർ , തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സജി ജോൺ ചർച്ച നയിച്ചു.

Sunday 4 November 2018

ദ്വാരക എ.യു.പി സ്ക്കൂളില്‍ ദേശീയ സമ്പാദ്യ പദ്ധതി ആരംഭിച്ചു.



ദ്വാരക: കുട്ടികളുടെ സമ്പാദ്യ ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച ദേശീയ സമ്പാദ്യ പദ്ധതിക്ക് ദ്വാരക എ.യു.പി സ്ക്കൂളില്‍ തുടക്കമായി. ദ്വാരക സബ് ട്രഷറി ഓഫീസര്‍ ശ്രീ.അബ്രാഹം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ സഞ്ചയിക പദ്ധതിക്ക് ശേഷം കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന പദ്ധതിയാണ് ദേശീയ സമ്പാദ്യ പദ്ധതി. ഹെഡ്മാസ്റ്റര്‍ സജി ജോണ്‍, നദീർ റ്റി, റീത്താമ്മ ജോൺ, ജോണ്‍സന്‍ പിജെ തുടങ്ങിയവര്‍ സംസാരിച്ചു.


Saturday 3 November 2018

മാനന്തവാടി ഉപജില്ലാതല പ്രസംഗ മത്സരത്തിൽ രണ്ടാം സമ്മാനം നിർമ്മൽ മാത്യു കെ.എസ് കരസ്ഥമാക്കി

ശിശുദിനത്തോടനുബന്ധിച്ചു ശിശു - ക്ഷേമ സമിതി നടത്തിയ മാനന്തവാടി ഉപജില്ലാതല പ്രസംഗ മത്സരത്തിൽ രണ്ടാം സമ്മാനം നിർമ്മൽ മാത്യു കെ.എസ്  കരസ്ഥമാക്കി .  ദ്വാരക എ. യു .പി . സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് . ഈ സ്കൂളിലെ തന്നെ ജീവനക്കാരനായ  ഷിൽസൺ കോക്കണ്ടത്തിൽ -ന്റെ യും പ്രിയയുടേയും മകനാണ് LP വിഭാഗം സ്കൂൾ ലീഡർ കൂടിയായ നിർമ്മൽ.

Thursday 1 November 2018

നവ ചിന്തകളോടെ നവകേരളത്തിനായ്......ദ്വാരക എ.യു.പി സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു






ദ്വാരക: ദ്വാരക എ.യു.പി സ്കൂളിൽ നല്ല പാഠത്തിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥി ശ്രീ.നിജേഷ്  കേരളത്തിന്റെ ഭൂപടം വിദ്യാലയാങ്കണത്തിൽ വരച്ചു. തുടർന്ന് പച്ച, മഞ്ഞ, നിറങ്ങളിൽ യൂണിഫോം ധരിച്ച കുട്ടികൾ അണിനിരന്ന് കേരളത്തെ അണിയിച്ചൊരുക്കി. സ്കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി ആഘോഷം ഉദ്ഘാടനം ചെയ്തു. ക്ലാസ് തലത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ' കേരനാട്'  പി.റ്റി.എ പ്രസിഡന്റ് ശ്രീ.മനു കുഴിവേലിൽ പ്രകാശനം ചെയ്തു. കുട്ടികൾ ഒരുക്കിയ കേരളം ഏവർക്കും വിസ്മയക്കാഴ്ചയായി. 'നവകേരള സൃഷ്ടിക്കായ് ' എന്ന ചർച്ചയിൽ കുട്ടികൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ ചർച്ചയ്ക്ക് നേതൃത്വം നൽകി. പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ .സുരേഷ് കുമാർ വിവിധ മൽസര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ശ്രീ. പി. ജെ ജോൺസൺ ചടങ്ങിന് നന്ദി അർപ്പിച്ചു.