ദ്വാരക എ യു പി സ്കൂളിൽ കബ്ബ് ബുൾബുൾ യൂണിറ്റ് വിപുലമാക്കി. ജില്ലാ സ്കൗട്ട് ആൻറ് ഗൈഡ്സ് പ്രസിഡണ്ട് ശ്രീ ജോസ് പുന്നക്കുഴി ഉദ്ഘാടന കർമം നിർവഹിച്ചു.നാല്പത്തെട്ടോളം കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായി. ഈ വർഷം പരിശീലനം പൂർത്തിയാക്കിയ നദീർ T,മേബിൾ പോൾ, സി.ഡോൺസി എന്നീ അധ്യാപകരാണ് നേതൃത്വം നൽകുന്നത്. സ്കൗട്ട് ആൻറ് ഗൈഡ്സ് യൂണിറ്റ് വർഷങ്ങളായി വിദ്യാലയത്തിൽ സജീവമാണ്. തുടർന്ന് കബ്ബ് ബുൾബുൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കലാ പരിപാടികളും നടന്നു.
No comments:
Post a Comment