Thursday, 20 December 2018

ഇത് 'നമ്മ വായനശാല' ഉദ്ഘാടനം ചെയ്തു

ഇത് 'നമ്മ വായനശാല' ഉദ്ഘാടനം ചെയ്തു
ദ്വാരക എ.യു.പി സ്‌കൂളിലെ  നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും കൂടിചേര്‍ന്ന് പത്തില്‍കുന്നു കോളനിയില്‍ വായന കൂട്ടായ്മ ആരംഭിച്ചു.നിരവധി പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന ഈ സംരംഭം 'നമ്മ  വായനശാല’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കോളനിയിലെ കുട്ടികള്‍ വളരെ താല്‍പ്പര്യത്തോടെയാണ് ഈ വായനശാലയെ സ്വീകരിച്ചത്. നല്ലപാഠം കൂട്ടുകാർ പ്രത്യേകം തയ്യാറാക്കിയ പുസ്തക ഷെൽഫ് കോളനിയിൽ പഠനവീട്ടിൽ സ്ഥാപിച്ചു .സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ പത്തില്‍കുന്നു കോളനിയിലെ പഠനവീട് അധ്യാപികയായ അമ്മിണി ടീച്ചര്‍ക്ക് പുസ്തകം കൈമാറി ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു.ജോണ്‍സന്‍ കുര്യാക്കോസ്,വനജ.കെ, അമ്മിണി,ഷില്‍സണ്‍ മാത്യു , നോഡൽ ഓഫീസർ  ഹസീന കെ.എം. എന്നിവര്‍ സംസാരിച്ചു. കേക്ക് വിതരണവും നടത്തി. പിന്നോക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ആകർഷകമായ നിരവധി ആനുകാലിക ബാല മാസികകളും കഥാപുസ്തകങ്ങളും ലഭ്യമാക്കികൊണ്ട് പത്തിൽകുന്നു കോളനിയിൽ വായനയുടെ വസന്തം തീർക്കാൻ നല്ലപാഠം കൂട്ടുകാർക്ക് സാധിച്ചു.

No comments:

Post a Comment