Friday, 21 December 2018

സമരിറ്റന്‍ ഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍





സമരിറ്റന്‍ ഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ദ്വാരക എ.യു.പിസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.
ദ്വാരക എ.യു.പിസ്‌കൂൾ നല്ലപാഠം കൂട്ടുകാർ അധ്യാപകരോടും പി.ടി.എ അംഗങ്ങളോടുമൊപ്പം ക്രിസ്ത്മസ് സന്ദേശവുമായി മാനന്തവാടി സമരിറ്റൻ ഭവൻ സന്ദർശിച്ചുകുട്ടികളുടെ സാമിപ്യം അന്തേവാസികളിൽ പോയകാലത്തിന്റെ സ്മരണകളുണർത്തി കരോൾ ഗാനങ്ങളും കലാപരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടി .കുട്ടികള്‍ സമാഹരിച്ച നിത്യോപയോഗ സാധനങ്ങള്‍,ഭക്ഷ്യ  വസ്തുക്കള്‍ എന്നിവ അന്തേവാസികള്‍ക്ക് നല്‍കി.കേക്ക് വിതരണത്തിന് ശേഷം വിവിധ കലാപരിപാടികളും നടത്തിഹെഡ്മാസ്റ്റര്‍ സജി ജോണ്‍ജോണ്‍സന്‍ കുര്യാക്കോസ്,വനജ.കെ,മാര്‍ഗരറ്റ് സി.ജെഎം.പി.ടിപ്രസിഡന്റ് ഷീജ മാത്യുവിദ്യാർത്ഥികളായ മെറിൽആമിനജോയൽ എന്നിവര്‍ സംസാരിച്ചുപ്രായമായവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന ബോധ്യം കുഞ്ഞുമനസ്സുകളിൽ ഉറപ്പിക്കുവാൻ ഈ സന്ദർശനം സഹായിച്ചു.

Thursday, 20 December 2018

ഇത് 'നമ്മ വായനശാല' ഉദ്ഘാടനം ചെയ്തു

ഇത് 'നമ്മ വായനശാല' ഉദ്ഘാടനം ചെയ്തു
ദ്വാരക എ.യു.പി സ്‌കൂളിലെ  നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും കൂടിചേര്‍ന്ന് പത്തില്‍കുന്നു കോളനിയില്‍ വായന കൂട്ടായ്മ ആരംഭിച്ചു.നിരവധി പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന ഈ സംരംഭം 'നമ്മ  വായനശാല’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കോളനിയിലെ കുട്ടികള്‍ വളരെ താല്‍പ്പര്യത്തോടെയാണ് ഈ വായനശാലയെ സ്വീകരിച്ചത്. നല്ലപാഠം കൂട്ടുകാർ പ്രത്യേകം തയ്യാറാക്കിയ പുസ്തക ഷെൽഫ് കോളനിയിൽ പഠനവീട്ടിൽ സ്ഥാപിച്ചു .സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ പത്തില്‍കുന്നു കോളനിയിലെ പഠനവീട് അധ്യാപികയായ അമ്മിണി ടീച്ചര്‍ക്ക് പുസ്തകം കൈമാറി ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു.ജോണ്‍സന്‍ കുര്യാക്കോസ്,വനജ.കെ, അമ്മിണി,ഷില്‍സണ്‍ മാത്യു , നോഡൽ ഓഫീസർ  ഹസീന കെ.എം. എന്നിവര്‍ സംസാരിച്ചു. കേക്ക് വിതരണവും നടത്തി. പിന്നോക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ആകർഷകമായ നിരവധി ആനുകാലിക ബാല മാസികകളും കഥാപുസ്തകങ്ങളും ലഭ്യമാക്കികൊണ്ട് പത്തിൽകുന്നു കോളനിയിൽ വായനയുടെ വസന്തം തീർക്കാൻ നല്ലപാഠം കൂട്ടുകാർക്ക് സാധിച്ചു.

Monday, 17 December 2018

അമ്മവായന ക്വിസ്സ്'

ദ്വാരക എ.യു.പി. സ്‌കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അമ്മവായന കൂട്ടായ്മയിൽ അംഗങ്ങളായവർക്ക്  ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഇരുപതോളം അമ്മമാർ മത്സരത്തിൽ പങ്കെടുത്തു. ഷീജ മാത്യു, അനില, ഷീന എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ  നേടി. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ഹെഡ്‌മാസ്റ്റർ സജി ജോൺ സമ്മാന വിതരണം നടത്തി. വിഷ്വൽ ക്വിസ്സ് മത്സരം അമ്മമാർക്ക് വേറിട്ട അനുഭവമായി. ശ്രീമതി വനജ കെ.  ക്വിസ്സിന് നേതൃത്വം നൽകി. നല്ലപാഠം കോർഡിനേറ്റർ ജോൺസൺ കുര്യാക്കോസ് , മദർ പി.റ്റി.എ. പ്രസിഡന്റ് ഷീജ മാത്യു , സി.സെലിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

















Wednesday, 12 December 2018

ഹിന്ദി ഭാഷാ പരിശീലനം ‘ത്സലക്’ വേറിട്ട പ്രവർത്തനവുമായി ദ്വാരക എ.യു.പി സ്‌കൂൾ


ദ്വാരക എ.യു.പി. സ്‌കൂളിൽ യു.പി. വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഹിന്ദി ഭാഷയിൽ ലേഖന, വായന ശേഷികൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി പതിപ്പ് നിർമ്മാണം നടത്തി. മുഴുവൻ കുട്ടികളും സ്വന്തമായി പതിപ്പ് നിർമ്മിച്ചു. ഇതിലൂടെ അക്ഷരങ്ങൾ ഉറപ്പിക്കാനും , പദസമ്പത്ത് വർദ്ധിപ്പിക്കാനും സാധിച്ചു. പതിപ്പിന്റെ പ്രകാശനം സ്‌കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി നിർവഹിച്ചു. മികച്ച പതിപ്പ് ‘ബഗീചൻ’ (പൂന്തോട്ടം) തയ്യാറാക്കിയ മെറിൻ ബിൻ ഗ്രെയ്‌സിനെ ഹെഡ്‌മാസ്റ്റർ സജി ജോൺ അനുമോദിച്ചു. അധ്യാപകരായ മാർഗ്രറ്റ് സി ജെ , റീത്താമ്മ ജോൺ എന്നിവർ നേതൃത്വം നൽകി.

Monday, 10 December 2018

*ജൈവ പച്ചക്കറി വിളവെടുപ്പ്*


ദ്വാരക എ.യു.പി. സ്‌കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘ജൈവ പച്ചക്കറി ‘ വിളവെടുപ്പ് നടത്തി. കോളിഫ്‌ളവർ, തക്കാളി, ചീര എന്നിവ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി. മികച്ച കുട്ടികർഷകനെ കണ്ടെത്താനുള്ള ഗൃഹസന്ദർശനം നടത്താന്‍ തീരുമാനിച്ചു. വിളവെടുപ്പ് ഉദ്ഘാടനം സ്‌കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി നിർവഹിച്ചു. ഹെഡ്‌മാസ്റ്റർ സജി ജോൺ , ജോൺസൺ കുര്യാക്കോസ്, സിസ്റ്റർ സെലിൻ ജോസഫ്, ജോൺസൺ പി.ജെ എന്നിവർ സംസാരിച്ചു.

Tuesday, 4 December 2018

NuMATS - വിജയത്തിളക്കത്തിൽ ദ്വാരക എ യു പി സ്കൂൾ.



2018-19 വർഷത്തെ ഗണിത ശാസ്ത്രാഭിരുചി പരീക്ഷയിൽ ( NuMATS ) ദ്വാരക എ യു പി സ്കൂളിലെ 3 വിദ്യാർത്ഥികൾ സംസ്ഥാന തല പരീക്ഷക്ക് അർഹത നേടി. ഗണിതം മധുരമാക്കിയ ഫയാസ് T, മുഹമ്മദ് നിഹാൽ, അർച്ചന E R എന്നീ വിദ്യാർത്ഥികളാണ് സ്കൂളിന്റെ അഭിമാനമായി മാറിയത്. ഈ നേട്ടത്തിന് അർഹരായ വിദ്യാർത്ഥികളേയും ഇവരെ പരിശീലിപ്പിച്ച അധ്യാപകരേയും സകൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സജി ജോൺ അനുമോദിച്ചു.