പ്രകൃതിയെ
സംരക്ഷിക്കാനായി ചെയ്യുന്ന
പ്രവർത്തികളെയാണ് പരിസ്ഥിതി
സംരക്ഷണം എന്നതുകൊണ്ട്
അർഥമാക്കുന്നത്.
ഭൂമിയിൽ
അധിവസിക്കുന്ന മനുഷ്യനും
മറ്റെല്ലാജീവജാലങ്ങളും
പരസ്പരം ബന്ധപ്പെട്ടാണ്
നിലനിൽക്കുന്നത്.പ്രകൃതിയുടെ
സന്തുലിതാവസ്ഥ നിലനിർത്തുന്ന
കാര്യത്തിൽ നാം ജാഗരൂഗരായില്ലെങ്കിൽ
പ്രകൃതിയുടെ നിലനിൽപ്പിനുതന്നെ
ഭീഷണിയായിതീരും.മനുഷ്യൻ
ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ
നിലനിൽപ്പിനാവശ്യമായ വിഭവങ്ങൾ
ലഭ്യമാവുന്നത് പ്രകൃതിയിൽ
നിന്നാണ്.
ആദ്യകാലങ്ങളിൽ
പ്രകൃതിയുമായി ഇണങ്ങിചേർന്ന
ഒരു ജീവിതമാണ് മനുഷ്യൻ
നയിച്ചിരുന്നത്.എന്നാൽ
കാലംകഴിയുംതോറും പ്രകൃതിയുമായുള്ള
മനുഷ്യന്റെ അടുപ്പം കുറഞ്ഞുവരികയും
പ്രകൃതി വിഭവങ്ങളെ അമിതമായി
ചൂഷണംചെയ്യുകയും,ചെയ്യുന്ന
പ്രവർത്തികൾ നടന്നുവരുന്നതുകാരണം
പ്രകൃതിയുടെ നാശത്തിന്
കാരണമാവുകയും ചെയ്യുന്നു.
വനനശീകരണവും
കുന്നിടിക്കൽ അടക്കമുള്ള
അമിതമായ പ്രകൃതിചൂഷണവും
കാരണം മനുഷ്യരാശിയുടെ
നിലനിൽപ്പിനുതന്നെ
ഭീഷണിയായിരിക്കുകയാണ്.ഇത്തരത്തിലുള്ള
പ്രകൃതിചൂഷണം നിയന്തിക്കുന്നതിന്
പരിസ്ഥിതി സംരക്ഷണം
അത്യന്താപേക്ഷിതമാണ്. അമിത
വിഭവ ഉപയോഗം, ജനപ്പെരുപ്പം,സാങ്കേതിക
വളർച്ച എന്നിവ പരിസ്ഥിതിയിൽ
ചെലുത്തുന്ന മാറ്റങ്ങൾ അതിന്റെ
ക്ഷയത്തിന് കാരണമാവുന്നു.
ആയതിനാൽ
പരിസ്ഥിതി സംരക്ഷിക്കേണ്ടത്
ഓരോ വ്യക്തിയുടെയും കടമയാണ്.
അനുപ്രിയ
6 A
No comments:
Post a Comment