Tuesday 19 March 2019

ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കായി സൗജന്യ പഠനയാത്ര സംഘടിപ്പിച്ചു.

ദ്വാരക എ.യു.പി സ്കൂളിൽ ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കായി സൗജന്യ പഠനയാത്ര സംഘടിപ്പിച്ചു. ഗോത്ര വിഭാഗം കുട്ടികളെ സ്കൂൾ പഠനാന്തരീക്ഷവുമായി ഇഴുകി ചേരുന്നതിന് പ്രാപ്തരാക്കുവാനും, പഠന കാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകി അവരെ മുൻനിരയിലേക്ക് എത്തിക്കുവാനുമായി വിവിധ കോളനികളിൽ ദ്വാരക എ.യു.പി സ്കൂൾ 'പഠന വീടുകൾ'  ആരംഭിച്ചിട്ടുണ്ട്.  ഈ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂർണമായും വിദ്യാലയത്തിന്റെ ചിലവിൽ 46 ഓളം വിദ്യാർത്ഥികൾ പഠനയാത്രയിൽ പങ്കെടുത്തു.

 ബാണാസുരസാഗർ ഡാമിലേക്ക് ആയിരുന്നു യാത്ര. ഹെഡ്മാസ്റ്റർ സജി ജോൺ, നോഡൽ ഓഫീസർ ഹസീന ടീച്ചർ  പഠനവീട് ചാർജ്ജുള്ള ലിസി റ്റി ജെ ടീച്ചർ, ജിഷ ടീച്ചർ എന്നിവർക്ക് പുറമേ ജോൺസൺ പി ജെ സാർ, യൂസഫ് സാർ എന്നീ അധ്യാപകരും വിദ്യാർത്ഥികളോടൊപ്പം പഠനയാത്രയിൽ പങ്കെടുത്തു. കുട്ടികൾ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും പഠനയാത്ര ആസ്വദിച്ചു.

 ഇത്തരത്തിലുള്ള വൈവിധ്യമാർന്ന പരിപാടികളിലൂടെ വിദ്യാലയം വീട്ടിലേക്ക് എത്തുന്നതിനാൽ  ഗോത്ര വിഭാഗം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിജയകരമായി തടയുവാനും, സീറോ ഡ്രോപ്പ് ഔട്ടിലേക്ക് എത്തുവാനും  ദ്വാരക എ.യു.പി സ്കൂളിന് സാധിക്കുന്നുണ്ട്













No comments:

Post a Comment