മാനന്തവാടി ഉപജില്ല E T ക്ലബ് ഭാരവാഹികളുടെ ഏകദിന ശിൽപ്പശാല ദ്വാരക എ.യു.പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. എ. ഇ.ഒ ശ്രീമതി അനിതാ ബായ് ശിൽപ്പശാല ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, യൂസഫ് (എ യു പി ദ്വാരക), സൽമാൻ റ്റി.പി (ജി.എൽ.പി എസ് പുലിക്കാട്), അബ്ദുൾ റഊഫ് (ജി.എൽ.പി.എസ് പള്ളിക്കൽ) എന്നിവർ ക്ലാസുകൾ നയിച്ചു.
Wednesday, 20 March 2019
Tuesday, 19 March 2019
ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കായി സൗജന്യ പഠനയാത്ര സംഘടിപ്പിച്ചു.
ദ്വാരക എ.യു.പി സ്കൂളിൽ ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കായി സൗജന്യ പഠനയാത്ര സംഘടിപ്പിച്ചു. ഗോത്ര വിഭാഗം കുട്ടികളെ സ്കൂൾ പഠനാന്തരീക്ഷവുമായി ഇഴുകി ചേരുന്നതിന് പ്രാപ്തരാക്കുവാനും, പഠന കാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകി അവരെ മുൻനിരയിലേക്ക് എത്തിക്കുവാനുമായി വിവിധ കോളനികളിൽ ദ്വാരക എ.യു.പി സ്കൂൾ 'പഠന വീടുകൾ' ആരംഭിച്ചിട്ടുണ്ട്. ഈ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂർണമായും വിദ്യാലയത്തിന്റെ ചിലവിൽ 46 ഓളം വിദ്യാർത്ഥികൾ പഠനയാത്രയിൽ പങ്കെടുത്തു.
ബാണാസുരസാഗർ ഡാമിലേക്ക് ആയിരുന്നു യാത്ര. ഹെഡ്മാസ്റ്റർ സജി ജോൺ, നോഡൽ ഓഫീസർ ഹസീന ടീച്ചർ പഠനവീട് ചാർജ്ജുള്ള ലിസി റ്റി ജെ ടീച്ചർ, ജിഷ ടീച്ചർ എന്നിവർക്ക് പുറമേ ജോൺസൺ പി ജെ സാർ, യൂസഫ് സാർ എന്നീ അധ്യാപകരും വിദ്യാർത്ഥികളോടൊപ്പം പഠനയാത്രയിൽ പങ്കെടുത്തു. കുട്ടികൾ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും പഠനയാത്ര ആസ്വദിച്ചു.
ഇത്തരത്തിലുള്ള വൈവിധ്യമാർന്ന പരിപാടികളിലൂടെ വിദ്യാലയം വീട്ടിലേക്ക് എത്തുന്നതിനാൽ ഗോത്ര വിഭാഗം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിജയകരമായി തടയുവാനും, സീറോ ഡ്രോപ്പ് ഔട്ടിലേക്ക് എത്തുവാനും ദ്വാരക എ.യു.പി സ്കൂളിന് സാധിക്കുന്നുണ്ട്

Monday, 18 March 2019
നുമാറ്റ്സ് 2018-2019 അഭിമാനനേട്ടവുമായി ദ്വാരക എ യു പി സ്കൂൾ .
നുമാറ്റ്സ് 2018-2019 പരീക്ഷയിൽ ദ്വാരക എ യു പി സ്കൂളിന് സംസ്ഥാന തല വിജയം. ആറാംക്ലാസ്സ് വിദ്യാർത്ഥിനി അർച്ചന ഇ ആർ ആണ് ഈ നേട്ടം കൈവരിച്ചത്. തോണിച്ചാൽ സ്വദേശികളായ എടത്തുംകുന്ന് രാധാകൃഷ്ണൻ ,നിഷ ദമ്പതികളുടെ മകളാണ് അർച്ചന. വിജയിയെ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ സജി ജോൺ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
ദ്വാരക എ.യു.പി സ്കൂളിന്റെ അഭിമാനമായി മാറിയ കുമാരി അർച്ചനയ്ക്കും , മികച്ച വിജയത്തിലേക്ക് കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരായ സിനി ജോസഫ് , ജോയ്സി ജോർജ് എന്നിവർക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ.
ദ്വാരക എ.യു.പി സ്കൂളിന്റെ അഭിമാനമായി മാറിയ കുമാരി അർച്ചനയ്ക്കും , മികച്ച വിജയത്തിലേക്ക് കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരായ സിനി ജോസഫ് , ജോയ്സി ജോർജ് എന്നിവർക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ.
Monday, 11 March 2019
Sunday, 10 March 2019
Thursday, 7 March 2019
Wednesday, 6 March 2019
Saturday, 2 March 2019
Subscribe to:
Posts (Atom)