Friday, 5 July 2024

ഇമ്മിണി ബല്യ ഓർമകൾ.

ദ്വാരക എ.യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ജൂലൈ 5 ബഷീർ ദിനം വിപുലമായി ആചരിച്ചു. കുമാരി ഐശ്വര്യ പി.എസ്(ക്ലബ്ബ് സെക്രട്ടറി) ദിന സന്ദേശം നൽകി. കുമാരി അയന ജോൺ ബഷീറിൻ്റെ ഭാഷാശൈലിയിലും, രചനാശൈലിയിലും വേറിട്ടകൃതിയായ ബാല്യകാലസഖി പരിചയപ്പെടുത്തി. പ്രാദേശിക വാമൊഴികൾക്ക് ഇത്രയേറെ  പ്രാധാന്യം നൽകിയ മറ്റൊരു മലയാള സാഹിത്യ കാരൻ ഇല്ലെന്ന് കുട്ടികൾക്ക് മനസ്സിലായി. LP വിഭാഗം കുട്ടികൾ ബഷീറിൻ്റെ കഥാപാത്രങ്ങളായി വേഷപ്പകർച്ചയിൽ പങ്കെടുത്തു. പാത്തുമ്മയും ആടും, സുഹറ, എട്ട് കാലി മമ്മൂഞ്ഞ് , മജീദ്, ഐഷുക്കുട്ടി തുടങ്ങി ധാരാളം കഥാപാത്രങ്ങളായി കുട്ടികൾ  മാറി. രക്ഷിതാക്കളും ആവേശത്തോടെ മൽസരത്തിന് പിന്തുണയേകി . കഥാപാത്ര നിരൂപണം, ആസ്വാദനക്കുറിപ്പ്, പുസ്തക പ്രദർശനം, കഥാപാത്രങ്ങളുടെ പേര് കണ്ടെത്തൽ, കൃതികളിലെരസകരമായ വാമൊഴിപദശേഖരം(ബടുക്കൂസ്, പുയു, പളുങ്കൂസൻ, ഞ്ഞാ ഞ്ഞിം മാന്തും........ എന്നിവ) തുടങ്ങി ധാരാളം മൽസരങ്ങൾ യു.പി.വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ചു. വിട പറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും
ബഷീർ എന്ന മഹാപ്രതിഭ ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു എന്ന സന്ദേശംപുതു തലമുറയ്ക്ക് പകർന്ന് നൽകാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.

No comments:

Post a Comment