ദ്വാരക എ.യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ജൂലൈ 5 ബഷീർ ദിനം വിപുലമായി ആചരിച്ചു. കുമാരി ഐശ്വര്യ പി.എസ്(ക്ലബ്ബ് സെക്രട്ടറി) ദിന സന്ദേശം നൽകി. കുമാരി അയന ജോൺ ബഷീറിൻ്റെ ഭാഷാശൈലിയിലും, രചനാശൈലിയിലും വേറിട്ടകൃതിയായ ബാല്യകാലസഖി പരിചയപ്പെടുത്തി. പ്രാദേശിക വാമൊഴികൾക്ക് ഇത്രയേറെ പ്രാധാന്യം നൽകിയ മറ്റൊരു മലയാള സാഹിത്യ കാരൻ ഇല്ലെന്ന് കുട്ടികൾക്ക് മനസ്സിലായി. LP വിഭാഗം കുട്ടികൾ ബഷീറിൻ്റെ കഥാപാത്രങ്ങളായി വേഷപ്പകർച്ചയിൽ പങ്കെടുത്തു. പാത്തുമ്മയും ആടും, സുഹറ, എട്ട് കാലി മമ്മൂഞ്ഞ് , മജീദ്, ഐഷുക്കുട്ടി തുടങ്ങി ധാരാളം കഥാപാത്രങ്ങളായി കുട്ടികൾ മാറി. രക്ഷിതാക്കളും ആവേശത്തോടെ മൽസരത്തിന് പിന്തുണയേകി . കഥാപാത്ര നിരൂപണം, ആസ്വാദനക്കുറിപ്പ്, പുസ്തക പ്രദർശനം, കഥാപാത്രങ്ങളുടെ പേര് കണ്ടെത്തൽ, കൃതികളിലെരസകരമായ വാമൊഴിപദശേഖരം(ബടുക്കൂസ്, പുയു, പളുങ്കൂസൻ, ഞ്ഞാ ഞ്ഞിം മാന്തും........ എന്നിവ) തുടങ്ങി ധാരാളം മൽസരങ്ങൾ യു.പി.വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ചു. വിട പറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും
Friday, 5 July 2024
Tuesday, 2 July 2024
PTA GENERAL BODY
സാകം 2024-25
ദ്വാരക എ .യു .പി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പി.ടി.എ. ജനറൽ ബോഡിയും, ആദ്യ ക്ലാസ്സ് പി.ടി.എ.യും റവ.ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ) ഉദ്ഘാടനം ചെയ്തു. ശ്രീ.ജിജേഷ് പി.എ (PTA പ്രസിഡൻ്റ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ LSS, USS, മോറൽ സയൻസ് വിജയികളെ അനുമോദിച്ചു. ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക " തെളിമ" പ്രകാശനം ചെയ്തു. ശ്രീ. ഷോജി ജോസഫ്( HM), ശ്രീമതി ലിസ്സി. ടി.ജെ(സീനിയർ അസിസ്റ്റൻ്റ്), ശ്രീ. സുനിൽ അഗസ്റ്റ്യൻ(സ്റ്റാഫ് സെക്രട്ടറി), ശ്രീ. ബിമൽരാജ് (PTA എക്സിക്യൂട്ടീവ് അംഗം) എന്നിവർ സംസാരിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് നടന്നു. ശ്രീ.ജിജേഷ് പി.എ വീണ്ടും PTA പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ അബ്ദുൾ സലാം(വൈസ് പ്രസിഡൻ്റ്), ശ്രീമതി ഹെൽന മനു(MPTA പ്രസിഡൻ്റ്), ശ്രീമതി ഡാനിയ കെ.ജി(വൈസ് പ്രസിഡൻ്റ്) എന്നിവരടക്കം 18 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
ആയിരത്തോളം വരുന്ന രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് PTA ജനറൽ യോഗം സമ്പന്നമായി. മുഴുവൻ രക്ഷിതാക്കളും ക്ലാസ്സ് പി.ടി .എ യിലും പങ്കെടുത്താണ് മടങ്ങിയത്. സാകം(കൂടെ) എന്നതിനെ സാർത്ഥകമാക്കി , അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ഒരേ മനസ്സോടെ കൈകോർത്താൽ മാത്രമേ
പഠന പ്രകിയ പൂർണമാകൂ
എന്ന ചിന്ത രക്ഷിതാക്കൾക്ക് പകർന്ന് നൽകിയാണ് യോഗം അവസാനിപ്പിച്ചത്.
Subscribe to:
Posts (Atom)