Tuesday 8 February 2022

എ യു പി എസ് ദ്വാരക

 വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ദ്വാരക എ യു പി എസ് . എൽ.പി. വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 576 കുട്ടികളും, യു.പി വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 765 കുട്ടികളും ഉൾപ്പടെ ആകെ 1341 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റർ അടക്കം 33 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM) യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.നിലവിൽ മാനേജർ റവ.ഫാദർ ഷാജി മുളകുടിയാങ്കൽ ,ഹെഡ്മാസ്റ്റർ-സ്റ്റാൻലി ജേക്കബ് , പി.റ്റി എ പ്രസിഡന്റ്- മനു ജി കുഴിവേലിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട് . സ്‌കൂൾ വെബ്‌സൈറ്റ് , ബ്ലോഗ് , ഫേസ്‌ബുക് പേജ് ,ടെലഗ്രാം ചാനൽ,ട്വിറ്റർ അക്കൗണ്ട് ,*ഇന്സ്റ്റാഗ്രാം as @dwarakaaups. എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.


എ യു പി എസ് ദ്വാരക
15456 106.jpeg
Dwaraka A U P S.jpg
വിലാസം
ദ്വാരക

നല്ല‍ൂർനാട് പി.ഒ.
670645
സ്ഥാപിതം06 - 1953
വിവരങ്ങൾ
ഫോൺ04935 299274
ഇമെയിൽdwarakaaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15456 (സമേതം)
യുഡൈസ് കോഡ്32030101201
വിക്കിഡാറ്റQ64522575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപജില്ലമാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ682
പെൺകുട്ടികൾ659
ആകെ വിദ്യാർത്ഥികൾ1341
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്റ്റാൻലി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്മന‍ു ജി കുഴിവേലി
എം.പി.ടി.എ. പ്രസിഡണ്ട്സ്‍മിത ഷിജ‍ു




















No comments:

Post a Comment