ദ്വാരക: ദ്വാരക എ.യു.പി. സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിയുടെ ആഴ്ച ചന്ത ആരംഭിച്ചു. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ജൈവപച്ചക്കറികൾ അവരുടെ നേതൃത്വത്തിൽ വിൽപ്പന ചെയ്തു. ദ്വാരക വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ.റെനിൽ കെ. വി. ആദ്യവില്പന നടത്തി ഉത്‌ഘാടനം ചെയ്തു. നിരവധി രക്ഷിതാക്കളും, കുട്ടികളും, അധ്യാപകരും പച്ചക്കറികൾ വാങ്ങിച്ചു. ഇടിച്ചക്ക , പീച്ചിങ്ങ , മത്തനില, മുരിങ്ങയില, അമരപ്പയർ , വാഴക്കൂമ്പ്, കാച്ചിൽ , ചേമ്പ് , കാന്താരി തുടങ്ങിയവ ചന്തയിലെ പ്രധാന ഇനങ്ങളായിരുന്നു. കുട്ടികളിൽ കച്ചവട താൽപര്യം , സമ്പാദ്യശീലം , ചതുഷ്‌ക്രീയാ പഠനം എന്നിവ വർദ്ധിക്കാൻ ചന്ത സഹായകമാകുന്നു. ഹെഡ്‌മാസ്റ്റർ സജി ജോൺ , എം.പി.ടി.എ പ്രസിഡന്റ് ഷീജ മാത്യു, കൺവീനർ ജോൺസൻ കുര്യാക്കോസ് സാർ , മാർഗരറ്റ് ടീച്ചർ , വനജ ടീച്ചർ എന്നിവർ സംസാരിച്ചു.
No comments:
Post a Comment