Wednesday, 30 January 2019

വയനാട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നിർമ്മൽ മാത്യു കെ.എസ് ന് ദ്വാരക എ.യു.പി സ്കൂളിന്റെ അഭിനന്ദനങ്ങൾ

 നിർമ്മൽ മാത്യു കെ.എസ് ജില്ലാ കലക്ടർ എ.ആർ  അജയകുമാറിൽ നിന്നും സർട്ടിഫിക്കറ്റും ട്രോഫിയും കൈപ്പറ്റുന്നു.

മഹാത്മഗാന്ധിയുടെ 70 ആം രക്തസാക്ഷിത്വ വാർഷികാചരണത്തോടനുബന്ധിച്ച് വയനാട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നിർമ്മൽ മാത്യു കെ.എസ് ന് ദ്വാരക എ.യു.പി സ്കൂളിന്റെ അഭിനന്ദനങ്ങൾ. ദ്വാരക എ.യു.പി സ്കൂൾ ജീവനക്കാരനായ ഷിൽസന്റെയും പ്രിയയുടെയും മകനാണ് നിർമ്മൽ



Saturday, 26 January 2019

പി.കെ. കാളൻ മെമ്മോറിയൽ അഖില വയനാട് ക്വിസ് മത്സരത്തിൽ ദ്വാരക എ.യു.പി.സ്കൂളിന് രണ്ടാംസ്ഥാനം

പി.കെ. കാളൻ മെമ്മോറിയൽ അഖില വയനാട് ക്വിസ് മത്സരത്തിൽ ദ്വാരക എ.യു.പി. വിദ്യാലയത്തിലെ പ്രണവ് എസ് പ്രേം (5 A) , മാനസ്കൃഷ്ണ(7B  ) എന്നിവരുടെ ടീം രണ്ടാം സ്ഥാനം നേടി.

Monday, 14 January 2019

ജില്ലാതല ക്വിസ് മത്സരത്തിൽ മികച്ച നേട്ടവുമായി ദ്വാരക എ.യു.പി സ്‌കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി നിർമ്മൽ മാത്യു കെ എസ്


ദ്വാരക : ദ്വാരക എ.യു.പി. സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി നിർമ്മൽ മാത്യു കെ എസ് ജില്ലാതല ഗാന്ധി ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി . പൊതുവിദ്യാഭ്യാസ വകുപ്പ് ഗാന്ധിജിയുടെ 150ആം ജന്മ വാർഷികത്തോടനുബന്ധിച്ച് നടത്തിയ  "ഗാന്ധിയെ അറിയാൻ'" ക്വിസ് മത്സരത്തിലാണ് നിർമൽ ഈ വിജയ നേട്ടം കൈവരിച്ചത്.  മികച്ച  വായനാശീലമുള്ള  നിർമ്മൽ മാത്യു നിരവധി ക്വിസ് മത്സരങ്ങളിൽ ഇതിനു മുൻപും വിജയം കൈവരിച്ചിട്ടുണ്ട്. ദ്വാരക എ.യു.പി സ്‌കൂളിലെ ജീവനക്കാരനായ ഷിൽസൻ കോക്കണ്ടത്തിൽ , പ്രിയ ദമ്പതികളുടെ മകനാണ് എൽ.പി  വിഭാഗം സ്‌കൂൾ ലീഡർ കൂടിയായ നിർമ്മൽ. 

Thursday, 10 January 2019

ജൈവ പച്ചക്കറി ചന്ത ആരംഭിച്ചു

ദ്വാരക: ദ്വാരക എ.യു.പി. സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിയുടെ ആഴ്ച ചന്ത ആരംഭിച്ചു. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ജൈവപച്ചക്കറികൾ അവരുടെ നേതൃത്വത്തിൽ വിൽപ്പന ചെയ്തു. ദ്വാരക വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ.റെനിൽ കെ. വി.  ആദ്യവില്പന നടത്തി ഉത്‌ഘാടനം ചെയ്തു. നിരവധി രക്ഷിതാക്കളും, കുട്ടികളും, അധ്യാപകരും പച്ചക്കറികൾ വാങ്ങിച്ചു. ഇടിച്ചക്ക , പീച്ചിങ്ങ , മത്തനില, മുരിങ്ങയില, അമരപ്പയർ , വാഴക്കൂമ്പ്, കാച്ചിൽ , ചേമ്പ് , കാന്താരി തുടങ്ങിയവ ചന്തയിലെ പ്രധാന ഇനങ്ങളായിരുന്നു. കുട്ടികളിൽ കച്ചവട താൽപര്യം , സമ്പാദ്യശീലം , ചതുഷ്‌ക്രീയാ പഠനം എന്നിവ വർദ്ധിക്കാൻ ചന്ത സഹായകമാകുന്നു. ഹെഡ്‌മാസ്റ്റർ സജി ജോൺ , എം.പി.ടി.എ പ്രസിഡന്റ് ഷീജ മാത്യു, കൺവീനർ ജോൺസൻ കുര്യാക്കോസ് സാർ , മാർഗരറ്റ് ടീച്ചർ , വനജ ടീച്ചർ എന്നിവർ സംസാരിച്ചു.













Thursday, 3 January 2019

ഇന്ന് ദ്വാരക എ.യു.പി സ്കൂളിന് അവധിയായിരിക്കും.

ഇന്ന് ദ്വാരക എ.യു.പി സ്കൂളിന്  അവധിയായിരിക്കും.

അകാലത്തിൽ മരണപ്പെട്ട ജെസ് വിൻ, ജോസ് വിൻ , എന്നീ വിദ്യാർത്ഥികളോടുള്ള ആദരസൂചകമായി ഇന്ന് സ്കൂളിന് അവധിയായിരിക്കും.  അനുശോചന സമ്മേളനം രാവിലെ 9:45 ന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും.
-ഹെഡ്മാസ്റ്റർ

ആദരാഞ്ജലികൾ : ജെസ്വിനും ജോസ്വിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

🏴🏴🏴🏴🏴🏴🏴
മരണപ്പെട്ട ജെസ്വിൻ ദ്വാരക എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നിലവിൽ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്... ദ്വാരക എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് എ ഡിവിഷനിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട ജോസ്വിൻ... മരണപ്പെട്ട കുട്ടികളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു... മാതാപിതാക്കളുടേയും ബന്ധുമിത്രാദികളുടേയും അധ്യാപകരുടേയും കൂട്ടുകാരുടെയും ദു:ഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. മാനന്തവാടി കാരക്കാമല വെള്ളരിമല പാത്തിക്കുന്നേൽ ഷിനോജ് ഷീജ ദമ്പതികളുടെ മക്കളാണ് മരണപ്പെട്ട കുട്ടികൾ. ഇവരുടെ സഹോദരൻ ക്രിസ്റ്റി ഷിനോജ് ദ്വാരക എ യു പി സ്കൂളിലെ  നാലാം ക്ലാസ് ബി ഡിവിഷനിലെ വിദ്യാർത്ഥിയാണ്.
🏴🏴🏴🏴🏴🏴🏴🏴