Monday 1 October 2018

വീട്ടിലും വിദ്യാലയത്തിലും ജൈവ കൃഷി

ദ്വാരക എ.യു.പി സ്കൂളിൽ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികൾ തന്നെ കൊണ്ടുവരുന്ന ജൈവ വളം, വിത്ത് എന്നിവ ഉപയോഗിച്ചു കൊണ്ട് പച്ചക്കറികൾ നട്ടു വളർത്തുന്നത്. കൂടാതെ മുഴുവൻ കുട്ടികൾക്കും പച്ചക്കറിത്തോട്ടം നിരീക്ഷിച്ച് 'കുട്ടി കർഷക അവാർഡും ' നൽകാൻ തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച് 'വിത്ത് കൈമാറ്റം  നടന്നു. വിളവെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു . ബാക്കി വരുന്നവ കുട്ടികളുടെ നേതൃത്വത്തിൽ ചന്തയിൽ വിൽപ്പന ചെയ്യാനും തീരുമാനിച്ചു. പച്ചക്കറിത്തോട്ട നിർമാണ ഉദ്ഘാടനം HM സജി ജോൺ നിർവഹിച്ചു. വിദ്യാർത്ഥികളായ ആമിന റിഷാന, മെറിൻ ബിൻ ഗ്രേയ്സ്, റബീസ, ജോയൽ എന്നിവർ സംസാരിച്ചു. വളരുന്ന തലമുറയ്ക്ക് കൃഷിയോട് ആഭിമുഖ്യം വളർത്താനും, കൃഷിയെ അറിയാനും ലക്ഷ്യം വച്ചാണ് നല്ലപാഠം യൂണിറ്റ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.


No comments:

Post a Comment