Monday, 29 October 2018

കേരളപ്പിറവി ക്വിസ് - നവംബർ 1 ന്





കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്താവുന്ന 
കേരള ക്വിസ്സ് 
 ഡൗൺലോഡ് ചെയ്യാൻ

5) കേരളപ്പിറവി ക്വിസ് set 1   ppt    ||| കേരളപ്പിറവി ക്വിസ് set 1   pdf 
6) കേരളപ്പിറവി ക്വിസ് set 2  ppt    ||| കേരളപ്പിറവി ക്വിസ് set 2  pdf 
7) കേരളപ്പിറവി ക്വിസ് set 3  ppt    ||| കേരളപ്പിറവി ക്വിസ് set 3  pdf 
8) കേരളപ്പിറവി ക്വിസ് set 4  ppt    ||| കേരളപ്പിറവി ക്വിസ് set 4  pdf 
9) കേരളപ്പിറവി ക്വിസ് set 5  ppt    ||| കേരളപ്പിറവി ക്വിസ് set 5  pdf 
10) കേരളപ്പിറവി ക്വിസ് set 6  ppt    ||| കേരളപ്പിറവി ക്വിസ് set 6  pdf 
11) കേരളപ്പിറവി ക്വിസ് set 7  ppt    ||| കേരളപ്പിറവി ക്വിസ് set 7   pdf 
 

കേരളത്തിൽ ആദ്യം

കേരളത്തിലെ............?

  • ആദ്യത്തെ റബറൈസ്ഡ് റോഡ് ?
 കോട്ടയം-കുമളി
  • ആദ്യത്തെ റബർ തോട്ടം ?
 നിലമ്പൂർ.1869
  • ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?
 തിരുവനന്തപുരം.
  • ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ?
ഏഷ്യനെറ്റ്.
  • ആദ്യത്തെ വന്യജീവി സങ്കേതം ?
പെരിയാർ.)
  • ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ?
പരിയാരം മെഡിക്കൽ കോളേജ്.
  • ആദ്യത്തെ ആധുനീക ഫിലീം സ്റ്റുഡിയോ ?
 ഉദയ സ്റ്റുഡിയോ.
  • ആദ്യത്തെ സിമെന്റ് ഫാക്ടറി ?
ട്രാവങ്കൂർ സിമെന്റ്സ് (നാട്ടകം).
  •  ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ?
 കോട്ടയം.
  •  ആദ്യത്തെ ധന്വന്തരി ഗ്രാമം ?
കടയ്ക്കൽ.
  •  ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
എറണാകുളം.
  •  ആദ്യത്തെ പ്രസ്സ് ?
സി.എം.എസ്സ്.പ്രസ്സ്.(കോട്ടയം).
  •  ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?
 പാലക്കാട്.
  •  ആദ്യത്തെ യൂറോപ്യൻ കോട്ട ?
പള്ളിപ്പുറം (എറണാകുളം).
  •  ആദ്യത്തെ ക്രൈസ്തവദേവാലയം ?
 കൊടുങ്ങല്ലൂർ
  • ആദ്യത്തെ റബർ പാർക്ക് ?
ഐരാപുരം (എറണാകുളം).
  •  ആദ്യത്തെ ഇസ്ലാമിക് ദേവാലയം ?
 കൊടുങ്ങല്ലൂർ.
  • 3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ?
 കോഴിക്കോട്.
  • കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാലയ്ക്കാണ് ?
  കാലിക്കറ്റ് സർവ്വകലാശാല.
  • ആദ്യത്തെ കയർ ഗ്രാമം ഏത് ?
വയലാർ.
  • ആദ്യത്തെ കയർ ഫാകടറി ?
 ആലപ്പുഴ ഡാറാസ് കമ്പനി (1859)
  •  ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു ?
 പുറ്റടി(ഇടുക്കി).
  • ആദ്യത്തെ വാട്ടർ കാർഡ് സംവിധാനം നിലവിൽ വന്നത് ?
കുന്നമംഗലം.
  •  കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ് ?
ഇരിങ്ങൽ,കോഴിക്കോട്.
  •  കേരളത്തിലെ ആദ്യ പഞ്ച്നക്ഷത്ര ഹോട്ടൽ ?
 അശോക ബീച്ച് റിസോട്ട് ,കോവളം.
  • കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏതാണ് ?
 എം.വി.റാണിപത്മിനി.
  • ഗാന്ധിജി ആദ്യമായ്‌ കേരളത്തിൽ വന്നത്‌ എവിടെ ?
കോഴിക്കോട്‌.
  •  സംസ്ഥാനത്തെ ആദ്യ എസ്.സി./എസ്.ടി.കോടതി സ്ഥാപിച്ചത് എവിടെയാണ് ?
മഞ്ചേരി(മലപ്പുറം).
  •  കേരളത്തിൽ കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ പോലീസ്‌ സ്റ്റേഷൻ ?
 പേരൂർക്കട.
തിരുവനന്തപുരം.
  • നിർമൽപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
പിലിക്കോട്.
  •  കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
 മുല്ലക്കര.
  • കേരളത്തിലെ ആദ്യ റോക്ക്‌ ഗാർഡൻ സ്ഥിതിചെയ്യുന്നത്‌ ?
 മലമ്പുഴ.
  • കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് ?
 ഇടമലക്കുടി.
  • കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട് ?
 7 തവണ.
  •  1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം ?
 തിരുവനന്തപുരം.
  •  കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു ?
 ബി.രാമകൃഷ്ണറാവു.
  • കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ?
 പട്ടം,തിരുവനന്തപുരം.
  •  ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം ?
കേരളം.
  •  സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ?
കോട്ടയം.
  • ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ?
തിരുവന്തപുരം.
  • കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?
  •  ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?
തിരുവന്തപുരം.
  • ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ?
 മണിയാർ.
  •  കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ?
 തിരുവന്തപുരം.
  • കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ?
  •  കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?
 കണ്ണാടി.
  • കേരളത്തിലെ ആദ്യത്തെ വനിത ജയിൽ ?
 നെയ്യാറ്റിൻകര.
  • കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം ?
 പാലക്കാട്,കണ്ണൂർ.
  •  കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ?
കോട്ടയം.
  • കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ?
 കൊച്ചി.
  •  കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ?
 കോട്ടയ്ക്കൽ.
  • സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
കഞ്ഞിക്കുഴി.
  • കേരളത്തി ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് ?
 കൊടുങ്ങല്ലൂർ.
  • കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ?
കൊച്ചി.

Wednesday, 24 October 2018

വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യ ശിൽപ്പശാല

കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച സാഹിത്യ ശിൽപ്പശാലയിൽ ദ്വാരക എ.യു.പി. സ്‌കൂളിൽ നിന്നും ഏഴോളം കുട്ടികൾ പങ്കെടുത്തു.

കഥാരചന  - അഖില കെ 
കവിതാരചന - ഹന ഫാത്തിമ 
കാവ്യാലാപനം - ഫെബിയ ജോസഫ് 
നാടൻ പാട്ട് - കൃഷ്‌ണേന്ദു 
അഭിനയം - അനീന മനോജ് 
പുസ്തകാസ്വാദനം  - മെറിൽ ബിൻ ഗ്രെയ്‌സ് 
ചിത്ര രചന - മുഹമ്മദ് ആഷ്ഫാഖ് 








Monday, 8 October 2018

ഉറുദു ടാലന്റ് ടെസ്റ്റ് 'പദനിര്‍മാണം' സബ് ജില്ലാതലം - മികച്ച നേട്ടവുമായി ദ്വാരക എ.യു.പി സ്കൂൾ




👆ഉറുദു ടാലന്റ് ടെസ്റ്റ് 'പദനിര്‍മാണം' സബ്ജില്ലാതലം
1- ഒന്നാം സ്ഥാനം 5th std level - സഹലഷെറിന്‍, ദ്വാരക എ.യു.പി.എസ്
2- 6th std level, രണ്ടാം സ്ഥാനം- ഉവൈസ് കെ, ദ്വാരക എ.യു.പി.എസ്
3- 7std level , മൂന്നാം സ്ഥാനം- നാജിയ. കെ, ദ്വാരക എ.യു.പി.എസ്.

DWARAKA AUPS SASTHRA MELA 2018-19 - PROMO VIDEO





2018 -19 വർഷത്തിലെ  ദ്വാരക എ.യു.പി. സ്‌കൂൾ  ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര , ഗണിത ശാസ്ത്ര , പ്രവർത്തി പരിചയ  മേളകളിൽ നിന്നും.

Sunday, 7 October 2018

ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ വെബ്സൈറ്റ് പരിചയപ്പെടാം

ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ വെബ്സൈറ്റ് പരിചയപ്പെടാം


Noon Meal | പുതിയ വെബ്സൈറ്റ് പരിചയപ്പെടാം


Friday, 5 October 2018

2018-19 വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു .


2018-19 സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു .

അപേക്ഷകള്‍ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 20-10-2018

മാതാപിതാക്കൾ രണ്ടുപേരും അല്ലെങ്കില്‍ ഒരാൾ മരണപ്പെട്ട, സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വഭവനങ്ങളിൽ / ബന്ധു ഭവനങ്ങളില്‍ താമസിച്ച് വിദ്യാഭ്യാസം ചെയ്യാൻ പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി.
യോഗ്യത
അച്ഛനോ അമ്മയോ രണ്ട്പേരുമോ നഷ്ടപ്പെട്ട
  • 5 വയസ്സിന് താഴെയുള്ളവര്‍ക്കും, ഒന്നാം ക്ലാസ് മുതൽ ഡിഗ്രി ക്ലാസുകള്‍ വരെയുള്ള വിദ്യാർത്ഥികൾക്കും.
  • ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾ
അര്‍ഹരായ എ പി എൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള വാർഷിക വരുമാനം
ഗ്രാമീണ പ്രദേശങ്ങളിൽ Rs. 20,000 (തദ്ദേശ സ്വയംഭരണ / ഗ്രാമ പഞ്ചായത്ത്),
നഗരങ്ങളിൽ Rs. 22,375 (കോർപ്പറേഷൻ / മുനിസിപ്പാലിറ്റി).

പ്രതിമാസം സഹായം ലഭിക്കുന്ന തുക
  • 5 വയസ്സിന് താഴെയുള്ള കുട്ടികൾ മാസം 300 രൂപ
  • ക്ലാസ്സ് 1 മുതൽ 5 വരെ മാസം 300 രൂപ
  • ക്ലാസ്സ് 6 മുതൽ 10 വരെ മാസം 500 രൂപ
  • ക്ലാസ്സ് XI മുതൽ XII വരെ മാസം 750 രൂപ
  • ബിരുദ കോഴ്സുകൾ / പ്രൊഫഷണൽ ഡിഗ്രി- മാസം 1000 രൂപ
സമർപ്പിക്കേണ്ട രേഖകൾ
1. മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
2. ബി.പി.എൽ റേഷൻ കാർഡ് കോപ്പി / ബി.പി.എൽ സർട്ടിഫിക്കറ്റ് കോപ്പിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് / വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റ്.
3. ദേശസാത്കരണ ബാങ്ക് പാസ് ബുക്ക് കോപ്പി - ഇത് രക്ഷിതാക്കളുടെയും കുട്ടിയുടെയും പേരിൽ ഒരു ജോയിന്റ് അക്കൗണ്ട് ആയിരിക്കണം.
4. ആധാർ കാർഡ് കോപ്പി / ആധാർ കാർഡ് രജിസ്ട്രേഷനുശേഷം ലഭിച്ച സ്ഥിരീകരണ സ്ലിപ്പിന്റെ അറ്റസ്റ്റ് ചെയ്ത പകർപ്പ്.
5.പൂരിപ്പിച്ച അപേക്ഷ ഫോം





Wednesday, 3 October 2018

ക്ലാസ്സ് പി.ടി.എ മീറ്റിംഗ് - എൽ.പി. വിഭാഗത്തിന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 നും യു.പി വിഭാഗത്തിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 നും


ഓണ പരീക്ഷയ്ക്ക് പകരമായി ദ്വാരക എ.യു.പി. സ്‌കൂളിൽ സെപ്റ്റംബർ മാസത്തിൽ നടത്തിയ യൂണിറ്റ് ടെസ്റ്റ് പരീക്ഷയുടെ വിലയിരുത്തലിനും കുട്ടികളുടെ പഠന പുരോഗതിയുടെ വിശകലനത്തിനുമായി ക്ലാസ്സ് പി.ടി.എ നടത്താൻ തീരുമാനിച്ചു . എൽ.പി. വിഭാഗത്തിന് വ്യാഴാഴ്ച (04-10-18) ഉച്ചയ്ക്ക് 2:30 നും  യു.പി വിഭാഗത്തിന്  വെള്ളിയാഴ്ച (05-10-18) ഉച്ചയ്ക്ക് 2:30 നും ക്ലാസ് പി.ടി.എ ആരംഭിക്കും.

Tuesday, 2 October 2018

ഗാന്ധി ജയന്തി ആഘോഷം - ഗാന്ധിജിയെ അറിയാം

ഗാന്ധിജിയെ അറിയാം
ദ്വാരക എ യു പി സ്കൂളിൽ സ്കൗട്ട് & ഗൈഡ്സ്, ജൂനി യർ റെഡ്ക്രോസ്, ട്രാഫിക് പോലീസ് യൂണിറ്റ്  എന്നീ ക്ലബ്ബുകളെ ഏകോപിപ്പിച്ച് ഗാന്ധിജിയുടെ 150 -ാം   ജന്മവാർഷികത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി ., 'ശുചിത്വ വിദ്യാലയം സുന്ദരവിദ്യാലയം, വിദ്യയും വൃത്തിയും ഒരു പോലെ, ഗാന്ധി ക്വിസ്സ്, ഡോക്യുമെന്ററി പ്രദർശനം, പച്ചക്കറിത്തോട്ട നിർമാണം, നാടൻ വാഴകൃഷി, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്നീ പ്രവർത്തനങ്ങൾ ആരംഭിച്ചു.ദ്വാരക സ്കൂൾ റോഡ് വൃത്തിയാക്കി . പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി സുബൈദ പുളിയോടിയിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ മനു കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു.  HM സജി ജോൺ സ്വാഗതം പറഞ്ഞു. പി ടി എ  എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി . ജോൺസൺ കുര്യാക്കോസ് നന്ദി പറഞ്ഞു .




Monday, 1 October 2018

വീട്ടിലും വിദ്യാലയത്തിലും ജൈവ കൃഷി

ദ്വാരക എ.യു.പി സ്കൂളിൽ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികൾ തന്നെ കൊണ്ടുവരുന്ന ജൈവ വളം, വിത്ത് എന്നിവ ഉപയോഗിച്ചു കൊണ്ട് പച്ചക്കറികൾ നട്ടു വളർത്തുന്നത്. കൂടാതെ മുഴുവൻ കുട്ടികൾക്കും പച്ചക്കറിത്തോട്ടം നിരീക്ഷിച്ച് 'കുട്ടി കർഷക അവാർഡും ' നൽകാൻ തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച് 'വിത്ത് കൈമാറ്റം  നടന്നു. വിളവെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു . ബാക്കി വരുന്നവ കുട്ടികളുടെ നേതൃത്വത്തിൽ ചന്തയിൽ വിൽപ്പന ചെയ്യാനും തീരുമാനിച്ചു. പച്ചക്കറിത്തോട്ട നിർമാണ ഉദ്ഘാടനം HM സജി ജോൺ നിർവഹിച്ചു. വിദ്യാർത്ഥികളായ ആമിന റിഷാന, മെറിൻ ബിൻ ഗ്രേയ്സ്, റബീസ, ജോയൽ എന്നിവർ സംസാരിച്ചു. വളരുന്ന തലമുറയ്ക്ക് കൃഷിയോട് ആഭിമുഖ്യം വളർത്താനും, കൃഷിയെ അറിയാനും ലക്ഷ്യം വച്ചാണ് നല്ലപാഠം യൂണിറ്റ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.