Tuesday 4 September 2018

2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു



 കേന്ദ്ര ഗവണ്‍മെന്റിന്‍റെ ന്യൂനപക്ഷ മന്ത്രാലയംആവിഷ്കരിച്ച്  പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം  സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് 1മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍/എയ്‌ഡഡ് /മറ്റു അംഗീ കാരമുള്ള സ്കൂള്‍) വിദ്യാര്‍ത്ഥികളില്‍നിന്നും സൂചന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.

അപേക്ഷകരായ കുട്ടികളുടെ കുടുംബവാർഷീക വരുമാനം ഒരു ലക്ഷം രൂപയിൽ കൂറവായിരിക്കണം.അപേക്ഷകൾ ഓൺ ലൈനായി മാത്രം സമർപ്പിക്കേണ്ടതാണു. അപേക്ഷകൾ സമർപ്പിക്കുന്നത്തീനുള്ള അവസാന തീയതി 30.09.2018

അപേക്ഷയോടൊപ്പം ഒരു ഡോക്യുമെന്റും UPLOAD ചെയ്യേണ്ടതില്ല.(Documents Upload ചെയ്യേണ്ടത് പോസ്റ്റ്‌മെട്രിക്ക് സ്കോളര്‍ഷിപ്പിന് മതി) ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ ഒപ്പോടെ സ്കൂളില്‍ സൂക്ഷിക്കണം .

ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്കൂള്‍ മുഖേനയോ കുട്ടിക്ക് സ്വന്തം താല്‍പര്യപ്രകാരമോ അപേക്ഷിക്കാവുന്നതാണ്. ഈ അപേക്ഷാഫോമിലെ രക്ഷിതാവിന്റെ സത്യപ്രസ്താവനയില്‍ വാര്‍ഷിക വരുമാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അക്നോളജ്മെന്റ് ഫോം  അടക്കം ഇത് സ്കൂളുകളില്‍ സൂക്ഷിക്കുകയും അപേക്ഷയില്‍ ഈ വരുമാനം രേഖപ്പെടുത്തുകയും വേണം.

കൃസ്ത്യന്‍, മുസ്ലീം , സിഖ്, പാഴ്‌സി, ജൈനര്‍, ബുദ്ധര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരും രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരും മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം അപേക്ഷിക്കേണ്ടത്.കുട്ടികളുടെ Mark/Grade എന്നീ കോളങ്ങളില്‍ മാര്‍ക്ക് മാത്രമേ രേഖപ്പെടുത്താന്‍ കഴിയു.

🎓 പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്സ്കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🎓

    💥 1 കഴിഞ്ഞവര്‍ഷം നമ്മുടെ സ്കൂളിൽ നിന്നും  മൈനോരിറ്റി സ്കോളർഷിപ്പിനായി(1000 രൂപ) അപേക്ഷിച്ച  അഞ്ഞൂറോളം വിദ്യാര്‍ത്ഥികളില്‍ ചുരുക്കം ചില കുട്ടികൾക്ക് മാത്രമേ  സ്ക്കോളര്‍ഷിപ്പ് ലഭിക്കാത്തതുള്ളൂ . അതിനാൽ മൈനോരിറ്റി വിഭാഗത്തിൽപ്പെട്ട കുട്ടികൾ(ക്രിസ്ത്യൻ , മുസ്ലീം,etc) ഈ അവസരം പരമാവധി   വിനിയോഗിക്കുവാൻ ശ്രദ്ധിക്കുക .

    💥 2കുടുംബവാർഷീക വരുമാനം ഒരു ലക്ഷം രൂപയിൽ കൂറവായിരിക്കണം. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം (ഒന്നാം  ക്ലാസ്സിന് വേണ്ട). ഒരു കുടുംബത്തിൽ നിന്നും  പരമാവധി 2 കുട്ടികൾക്ക്

   💥 3അപേക്ഷകൾ സമർപ്പിക്കുന്നത്തീനുള്ള അവസാന തീയതി 30.09.2018

    💥 4  അപേക്ഷകന്‍ ഏതെങ്കിലും  കംപ്യൂട്ടർ  സെന്റർ / അക്ഷയയില്‍ നിന്നും അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് (മലയാളത്തിലുള്ള പുതിയ ഫോം)    , ക്ലാസ് ടീച്ചറില്‍ നിന്നും മാര്‍ക്ക് എഴുതി വാങ്ങി, ഹെഡ്മാസ്റ്ററുടെ ഒപ്പ് വാങ്ങി, കംപ്യൂട്ടർ  സെന്റർ / അക്ഷയ സെന്റര്‍ വഴി അപേക്ഷിച്ചതിന് ശേഷം ഫോമുകളെല്ലാം  ക്ലാസ് ടീച്ചറെ തിരിച്ചേല്‍പ്പിക്കുക.

    💥 5  കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ്പ് കിട്ടിയവര്‍ റിന്യൂവല്‍ ആയും, പുതിയ അപേക്ഷകര്‍  ഫ്രഷായിട്ടുമാണ് അപേക്ഷിക്കേണ്ടത്.

    💥 6റിന്യൂവല്‍ ചെയ്യാന്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷാ നമ്പര്‍ ആവശ്യമായതിനാല്‍ സ്ക്കൂള്‍ നോട്ടിസ് ബോഡില്‍ ലിസ്റ്റ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

    💥 7കഴിഞ്ഞ വര്‍ഷം മറ്റു സ്ക്കുളുകളില്‍ പഠിച്ച കുട്ടികള്‍ റിന്യൂവല്‍ ചെയ്യുമ്പോള്‍ പുതിയ സ്ക്കൂളിലേക്ക്(ദ്വാരക എ.യു.പി സ്കൂൾ) current institution  മാറ്റാന്‍ അക്ഷയ സെന്ററില്‍ പ്രത്യകം പറയേണ്ടതാണ്.

    💥8അപേക്ഷസമര്‍പ്പിച്ചതിനു ശേഷം അവിടെ  നിന്നും   ലഭിക്കുന്ന അക്നോളജ്മെന്റ്  അപേക്ഷകന്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തിയാല്‍ തെറ്റുതിരുത്തലിനുള്ള നടത്തവും  മറ്റ് ബുദ്ധിമുട്ടുകളും   ഒഴിവാക്കാം.

    💥 9അപേക്ഷകന്‍ അക്നോളജ്മെന്റ് ലെ അപേക്ഷാ നമ്പര്‍ സൂക്ഷിച്ച് വയ്ക്കുക. അടുത്തവർഷം റിന്യൂവല്‍ ചെയ്യാന്‍  അപേക്ഷാ നമ്പര്‍ ആവശ്യമാണ്.

   💥 10 തിരികേ ലഭിക്കുന്ന  അപേക്ഷകള്‍ & അക്നോളജ്മെന്റ് ക്ലാസ്സ് ടീച്ചർ  പരിശോധിക്കുകയും സ്ക്കുളില്‍ നിന്നും മൈനോരിറ്റി സ്കോളര്‍ഷിപ്പ് സൈറ്റില്‍ സ്ക്കൂള്‍ വേരിഫിക്കേഷന്‍ ചെയ്യുന്നതുമാണ്.

CLICK HERE TO DOWNLOAD- DWARAKA AUPS INSTRUCTIONS TO APPLY



CLICK HERE TO DOWNLOAD THE APPLICATION FORM-ആപ്ലിക്കേഷൻ ഫോം 


2017 -18 വർഷം സ്‌കോളർഷിപ്പ് ലഭിച്ച കുട്ടികളുടെ ലിസ്റ്റ്. റിന്യൂവൽ ചെയ്യാൻ കുട്ടിയുടെ ആപ്ലികേഷൻ ഐഡി ഇതിൽ നിന്നും കണ്ടെത്താം


No comments:

Post a Comment