Monday, 6 August 2018

ബിഗ് ക്യാൻവാസ് - ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

ദ്വാരക എ.യു.പി സ്‌കൂളിൽ നല്ലപാഠത്തിന്റെയും സാമൂഹ്യശാസ്ത്ര കൗൺസിലിന്റെയും നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ തത്സമയ ചിത്രരചനയും സഡാക്കോ കൊക്ക് നിർമ്മാണവും നടത്തി . പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീ.ലിജേഷ് ഉത്‌ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ റവ.ഫാ.ജോസ് തേക്കനാടി  അധ്യക്ഷത വഹിച്ചു. ധാരാളം വിദ്യാർത്ഥികൾ ചിത്രരചനയിൽ പങ്കെടുത്തു. യുദ്ധത്തതിന്റെ ഭീകരതയും സമാധാനത്തിന്റെ ശാന്തതയും ചിത്രങ്ങളിൽ പ്രകടമായി. ഹെഡ്‌മാസ്റ്റർ സജി ജോൺ , അധ്യാപകരായ ജോൺസൺ കുര്യാക്കോസ് , വർക്കി കെ ജെ , ഷിമിലി എൻ എം , സ്റ്റെഫി തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഓഹിയോ നദി ഇപ്പോഴും ഒഴുകുന്നു എന്ന ഡോക്യുമെന്ററി  പ്രദർശിപ്പിച്ചു.



















No comments:

Post a Comment