Friday, 31 August 2018
Wednesday, 29 August 2018
ദുരിതബാധിതർക്കൊരു ചെറു കൈനീട്ടവുമായി ഫെനിറ്റോ ബിജു...
പ്രളയ ദുരിതത്താൽ പഠനസാമഗ്രികൾ നഷ്ടപ്പെട്ട കൊച്ചു കൂട്ടുകാരെ തന്നാലാവുന്നതു പോലെ സഹായിക്കുവാൻ നിശ്ചയിച്ച ദ്വാരക എ.യു.പി സ്കൂൾ അഞ്ചാം ക്ലാസ് എ ഡിവിഷനിലെ വിദ്യാർത്ഥിയായ ഫെനിറ്റോ ബിജു തന്റെ കുടുക്കയിൽ ശേഖരിച്ച തുക മുഴുവൻ സ്കൂളിന് കൈമാറി. കൂട്ടുകാർക്കൊരു നല്ല പാഠം നൽകിയ ഫെനിറ്റോയേ ഹെഡ്മാസ്റ്റർ സജി ജോൺ, ക്ലാസ് ടീച്ചർ സിനി മാത്യു എന്നിവർ അഭിനന്ദിച്ചു.
Tuesday, 14 August 2018
Monday, 13 August 2018
സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും..
സ്നേഹമുള്ളവരെ,
ദ്വാരക, നാലാംമൈൽ, പീച്ചംകോട്,പുലിക്കാട്, കുന്ദമംഗലം, തോണിച്ചാൽ,പ്രദേശങ്ങളിൽ ഉള്ള ആവശ്യമായ എല്ലാ ആളുകൾക്കും സൗജന്യമായി ചികിത്സയും മരുന്നും ലഭ്യമാക്കുന്നതിനായി പതിനഞ്ചാംതീയ്യതി (ബുധനാഴ്ച) രാവിലെ പത്തു മണി മുതൽ ഒരു മണി വരെ, ഒരു വിദഗ്ധ സംഘം ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ദ്വാരക എ.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
കിടപ്പു രോഗികൾ, പ്രായമായവർ, ആദിവാസി സുഹൃത്തുക്കൾ എന്നിവരെ ക്യാമ്പിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ.
ഈ വിവരം എല്ലാവരെയും അറിയിക്കാൻ പരിശ്രമിക്കണേ...
(കൂടുതൽ വിവരങ്ങൾക്ക്
Cont. നമ്പർ -9446891525)
ദ്വാരക, നാലാംമൈൽ, പീച്ചംകോട്,പുലിക്കാട്, കുന്ദമംഗലം, തോണിച്ചാൽ,പ്രദേശങ്ങളിൽ ഉള്ള ആവശ്യമായ എല്ലാ ആളുകൾക്കും സൗജന്യമായി ചികിത്സയും മരുന്നും ലഭ്യമാക്കുന്നതിനായി പതിനഞ്ചാംതീയ്യതി (ബുധനാഴ്ച) രാവിലെ പത്തു മണി മുതൽ ഒരു മണി വരെ, ഒരു വിദഗ്ധ സംഘം ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ദ്വാരക എ.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
കിടപ്പു രോഗികൾ, പ്രായമായവർ, ആദിവാസി സുഹൃത്തുക്കൾ എന്നിവരെ ക്യാമ്പിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ.
ഈ വിവരം എല്ലാവരെയും അറിയിക്കാൻ പരിശ്രമിക്കണേ...
(കൂടുതൽ വിവരങ്ങൾക്ക്
Cont. നമ്പർ -9446891525)
Sunday, 12 August 2018
Saturday, 11 August 2018
2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു
കേന്ദ്ര ഗവണ്‍മെന്റിന്‍റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന 2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് Iമുതല്‍10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍/എയ്‌ഡഡ് /മറ്റു അംഗീ കാരമുള്ള സ്കൂള്‍)വിദ്യാര്‍ത്ഥികളില്‍ നിന്നും സൂചന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകരായ കുട്ടികളുടെ കുടുംബവാർഷീക വരുമാനം ഒരു ലക്ഷംM രൂപയിൽ കൂറവായിരിക്കണം. അപേക്ഷകൾ ഓൺ ലൈനായി മാത്രം സമർപ്പിക്കേണ്ടതാണു. കൂടുതല്‍ വിവരങ്ങള്‍ താഴെ നല്ക്കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കുന്നത്തീനുള്ള അവസാന തീയതി 30.09.2018
അപേക്ഷയോടൊപ്പം ഒരു ഡോക്യുമെന്റും UPLOAD ചെയ്യേണ്ടതില്ല. (Documents Upload ചെയ്യേണ്ടത് പോസ്റ്റ്‌മെട്രിക്ക് സ്കോളര്‍ഷിപ്പിന് മതി) ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ ഒപ്പോടെ സ്കൂളില്‍ സൂക്ഷിക്കണം .
ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
സ്കൂള്‍ മുഖേനയോ കുട്ടിക്ക് സ്വന്തം താല്‍പര്യപ്രകാരമോ അപേക്ഷിക്കാവുന്നതാണ്. ഈ അപേക്ഷാഫോമിലെ രക്ഷിതാവിന്റെ സത്യപ്രസ്താവനയില്‍ വാര്‍ഷിക വരുമാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇത് സ്കൂളുകളില്‍ സൂക്ഷിക്കുകയും അപേക്ഷയില്‍ ഈ വരുമാനം രേഖപ്പെടുത്തുകയും വേണം.
കൃസ്ത്യന്‍, മുസ്ലീം , സിഖ്, പാഴ്‌സി, ജൈനര്‍, ബുദ്ധര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരും രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരും മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം അപേക്ഷിക്കേണ്ടത്.കുട്ടികളുടെ Mark/Grade എന്നീ കോളങ്ങളില്‍ മാര്‍ക്ക് മാത്രമേ രേഖപ്പെടുത്താന്‍ കഴിയു.
Wednesday, 8 August 2018
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട റിസോഴ്സുകള്‍
----------------------------------------
----------------------------------------
----------------------------------------
----------------------------------------
--------------------------------------
-------------------------------------
ആകാശ ഗംഗാ.....
ഇന്ത്യ എന്റെ രാജ്യം...
പോരാപോരാ...
രഘുപതി...
സാരെ ജഹാംസെ
ജനഗണമന
ജന്മ കാരിണീ ഭാരതം
നമ്മുടെ നാടാണു ഇന്ത്യ
Link 01 Link 02
വരിക വരിക സഹജരേ
ദേശഭക്തി ഗാനങ്ങൾ പി.ഡി.എഫ് ഫയൽ
വരിക വരിക സഹജരേ
ഭാരതമെന്നാല്‍ പാരിന് നടുവില്‍
ജനഗണമനയുടെനാട്
എന്തിനാണീ കൈവിലങ്ങുകള്‍
Monday, 6 August 2018
ബിഗ് ക്യാൻവാസ് - ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു
ദ്വാരക എ.യു.പി സ്‌കൂളിൽ നല്ലപാഠത്തിന്റെയും സാമൂഹ്യശാസ്ത്ര കൗൺസിലിന്റെയും നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ തത്സമയ ചിത്രരചനയും സഡാക്കോ കൊക്ക് നിർമ്മാണവും നടത്തി . പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീ.ലിജേഷ് ഉത്‌ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിച്ചു. ധാരാളം വിദ്യാർത്ഥികൾ ചിത്രരചനയിൽ പങ്കെടുത്തു. യുദ്ധത്തതിന്റെ ഭീകരതയും സമാധാനത്തിന്റെ ശാന്തതയും ചിത്രങ്ങളിൽ പ്രകടമായി. ഹെഡ്‌മാസ്റ്റർ സജി ജോൺ , അധ്യാപകരായ ജോൺസൺ കുര്യാക്കോസ് , വർക്കി കെ ജെ , ഷിമിലി എൻ എം , സ്റ്റെഫി തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഓഹിയോ നദി ഇപ്പോഴും ഒഴുകുന്നു എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
Subscribe to:
Posts (Atom)