ദ്വാരക എ.യു.പി.സ്കൂളില്‍ 21-ാമത് ലോകകപ്പ് ഫുട്ബാള്‍ പ്രവചന മത്സരം സംഘടിപ്പിച്ചു .
നല്ലപാഠവും,സ്പോട്സ് ക്ലബ്ബും സംയുക്തമാ
യാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.പ്രവചന
മത്സരം,വേൾഡ്കപ്പ് മെഗാ ക്വിസ്സ്, സ്ക്രാപ്പ് ആല്‍ബ നിര്‍മാണം,അധ്യാപകരു
ടെ പ്രവചന മത്സരം എന്നിവയാണ് മത്സരങ്ങള്‍ . നല്ലപാഠം പ്രവർത്തകയായ മെറിൽ ബിൻ ഗ്രെയ്‌സ് ആദ്യ പ്രവചന സ്ലിപ്പ് പെട്ടിയിൽ നിക്ഷേപിച്ചു .തുടർന്ന് സ്‌കൂളിലെ നൂറുകണക്കിന് കുട്ടികളും അദ്യാപകരും മത്സരത്തിൽ പങ്കാളികളായി .
മനോരമ ദിനപത്രത്തിന്റെ ഫുട്ബാള്‍ വാര്‍ത്തക
ളെ അടിസ്ഥാനപ്പെടുത്തിയാണ് ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്കുള്ള സമ്മാനം
സ്പോണ്‍സര്‍ ചെയ്യുന്നത് നല്ലപാഠം പ്രവര്‍ത്തകരാ
ണ്.പത്രവായനയെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാ
ണ് നല്ലപാഠം ലക്ഷ്യമിടുന്നത്.പത്രങ്ങളിലെ ലോകകപ്പ് വാർത്തകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാർത്തകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്ക്രാപ്പ് ആൽബ നിർമ്മാണവും അതിന്റെ പ്രദർശനവും സ്‌കൂളിൽ സംഘടിപ്പിക്കുന്നതാണ് . മികച്ച ആല്‍ബങ്ങൾ ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണെന്ന് കോ-ഓര്‍ഡി
നേറ്റര്‍മാരായ ജോണ്‍സണ്‍കുര്യാക്കോസ്,വനജ കെ
എന്നിവര്‍ അറിയിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.സജിജോണ്‍ , അധ്യാപകരായ പി.ജെ ജോ
ണ്‍സണ്‍,സിസ്റ്റര്‍ സെലിന്‍ ,ബിജി കെ ജോസഫ്
എന്നിവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
No comments:
Post a Comment