Friday, 27 September 2024

*"വേസ്റ്റ് ടു ആർട് "* "

*"വേസ്റ്റ് ടു ആർട് "* 

"സ്വച്ഛത ഹി സേവ " ക്യാമ്പയിൻ്റെ ഭാഗമായ് ദ്വാരക എ .യു .പി . സ്കൂളിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ ശ്രീമതി ഡാനി ബിജു ( MPTA പ്രസിഡൻ്റ് ) അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ ശിഹാബുദ്ദീൻ  അയാത്ത് ഉദ്ഘാടനം ചെയ്തു .റവ. ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ )12-ാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു. മികച്ച പ്ലക്കാർഡ് തയ്യാറാക്കിയ പ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകി. ശ്രീ. ഷോജി ജോസഫ് ( HM ), കുമാരി മനീഷ (ഹെൽത്ത് ഇൻസ്പെക്ടർ ) , ശ്രീ സുനിൽ അഗസ്റ്റ്യൻ ( സ്റ്റാഫ് സെക്രട്ടറി )
എന്നിവർ സംസാരിച്ചു. ഗ്രാനിയ ടീച്ചർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. പാഴ് വസ്തുക്കൾ കൊണ്ട് തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി. "എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം"  എന്ന വലിയ സന്ദേശം പുതുതലമുറയ്ക്ക് പകർന്ന് നൽകാൻ ഉതകുന്നതായിരുന്നു  ഇന്ന്നടന്നപ്രവർത്തനങ്ങൾ .

https://www.facebook.com/share/p/Uu5ceo11UzyuoP1W/?mibextid=qi2Omg

സ്വച്ഛത റാലി

*സ്വച്ഛത റാലി* 

എടവക ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ദ്വാരക എ .യു .പി സ്കൂളിലെയും , സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെയും N-C-C , സ്കൗട്ട് & ഗൈഡ്സ് , ട്രാഫിക് ക്ലബ്ബ് , കബ്ബ് , ബുൾ - ബുൾ , S P C എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ " ക്ലീൻ എടവക ഗ്രീൻ എടവക " എന്ന മുദ്രാവാക്യവുമായി ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ ദ്വാരക മുതൽ നാലാം മൈൽ വരെ റാലി നടത്തി. ശ്രീ. ശിഹാബുദ്ദീൻ (ആരോഗ്യ , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ )
അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. അഹമ്മദ് കുട്ടി ( പഞ്ചായത്ത് പ്രസിഡൻ്റ് എടവക ) ഉദ്ഘാടന കർമം  നിർവഹിച്ചു. ശ്രീമതി ഗിരിജ സുധാകരൻ , (വൈസ് പ്രസിഡൻ്റ് )  ശ്രീ ഷിൽസൺ മാത്യു , വത്സൻ എം.പി, ബാബുരാജ് , വിനോദ്
(വാർഡ് മെമ്പർമാർ ) , ശ്രീ ലത്തീഫ് (വ്യാപാരി വ്യവസായ ഏകോപനസമിതി ) എന്നിവർ ആശംസകൾ അർപ്പിച്ചു.

Thursday, 26 September 2024

WAYANAD DISTRICT SCHOOL CHESS CHAMPIONSHIP 2024-25

WAYANAD DISTRICT SCHOOL CHESS CHAMPIONSHIP 2024-25

Adon Paul Vincent

DWARAKA AUP SCHOOL

SUBJUNIOR BOYS

Second Prize and Selected to State Chess Championship

Congratulations

Saturday, 7 September 2024

Anti-drug Campaign

The Corporate Educational Agency, Diocese of Mananthavady announced the results of the Anti-Drug Campaign, a joint initiative by the Corporate Educational Agency and KCBC Madhya Virudha Samithi. Water colour LP first - SARGA MARIYA ROSHIN LP collage art group 2nd-Muhammad Sahil M