2018 -19 വർഷത്തിലെ ദ്വാരക എ.യു.പി. സ്‌കൂൾ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര , ഗണിത ശാസ്ത്ര , പ്രവർത്തി പരിചയ മേളകളിൽ നിന്നും.
Monday, 8 October 2018
DWARAKA AUPS SASTHRA MELA 2018-19 - PROMO VIDEO
2018 -19 വർഷത്തിലെ ദ്വാരക എ.യു.പി. സ്‌കൂൾ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര , ഗണിത ശാസ്ത്ര , പ്രവർത്തി പരിചയ മേളകളിൽ നിന്നും.
Sunday, 7 October 2018
ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ വെബ്സൈറ്റ് പരിചയപ്പെടാം
ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ വെബ്സൈറ്റ് പരിചയപ്പെടാം
Friday, 5 October 2018
2018-19 വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു .
2018-19 സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു .
അപേക്ഷകള്‍ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 20-10-2018
മാതാപിതാക്കൾ
രണ്ടുപേരും അല്ലെങ്കില്‍
ഒരാൾ മരണപ്പെട്ട,
സാമ്പത്തിക
പരാധീനത അനുഭവിക്കുന്ന
കുടുംബങ്ങളിലെ കുട്ടികൾക്ക്
സ്വഭവനങ്ങളിൽ /
ബന്ധു
ഭവനങ്ങളില്‍ താമസിച്ച്
വിദ്യാഭ്യാസം ചെയ്യാൻ പ്രതിമാസം
ധനസഹായം നൽകുന്ന പദ്ധതി.
യോഗ്യത
അച്ഛനോ
അമ്മയോ രണ്ട്പേരുമോ നഷ്ടപ്പെട്ട
-
5 വയസ്സിന് താഴെയുള്ളവര്‍ക്കും, ഒന്നാം ക്ലാസ് മുതൽ ഡിഗ്രി ക്ലാസുകള്‍ വരെയുള്ള വിദ്യാർത്ഥികൾക്കും.
-
ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾ
അര്‍ഹരായ
എ പി എൽ വിഭാഗത്തിൽപ്പെട്ട
കുട്ടികൾക്കുള്ള വാർഷിക
വരുമാനം
ഗ്രാമീണ
പ്രദേശങ്ങളിൽ Rs.
20,000 (തദ്ദേശ
സ്വയംഭരണ /
ഗ്രാമ
പഞ്ചായത്ത്),
നഗരങ്ങളിൽ
Rs.
22,375 (കോർപ്പറേഷൻ
/
മുനിസിപ്പാലിറ്റി).
പ്രതിമാസം
സഹായം ലഭിക്കുന്ന തുക
-
5 വയസ്സിന് താഴെയുള്ള കുട്ടികൾ മാസം 300 രൂപ
-
ക്ലാസ്സ് 1 മുതൽ 5 വരെ മാസം 300 രൂപ
-
ക്ലാസ്സ് 6 മുതൽ 10 വരെ മാസം 500 രൂപ
-
ക്ലാസ്സ് XI മുതൽ XII വരെ മാസം 750 രൂപ
-
ബിരുദ കോഴ്സുകൾ / പ്രൊഫഷണൽ ഡിഗ്രി- മാസം 1000 രൂപ
സമർപ്പിക്കേണ്ട
രേഖകൾ
1.
മാതാപിതാക്കളുടെ
മരണ സർട്ടിഫിക്കറ്റിന്റെ
സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
2.
ബി.പി.എൽ
റേഷൻ കാർഡ് കോപ്പി /
ബി.പി.എൽ
സർട്ടിഫിക്കറ്റ് കോപ്പിയുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പ്
/
വില്ലേജ്
ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റ്.
3.
ദേശസാത്കരണ
ബാങ്ക് പാസ് ബുക്ക് കോപ്പി
-
ഇത്
രക്ഷിതാക്കളുടെയും കുട്ടിയുടെയും
പേരിൽ ഒരു ജോയിന്റ് അക്കൗണ്ട്
ആയിരിക്കണം.
4.
ആധാർ
കാർഡ് കോപ്പി /
ആധാർ
കാർഡ് രജിസ്ട്രേഷനുശേഷം
ലഭിച്ച സ്ഥിരീകരണ സ്ലിപ്പിന്റെ
അറ്റസ്റ്റ് ചെയ്ത പകർപ്പ്.
5.പൂരിപ്പിച്ച
അപേക്ഷ ഫോം
Instruction for Senehapoorvam Scheme , G.O for Senehapoorvam Scheme ,
LIFE SKILL EDUCATION AND LEADERSHIP DEVELOPMENT PROGRAMME
Help for : New Registration,Renewal, Transfer IN, Help for Snehapoorvam Excellence
LIFE SKILL EDUCATION AND LEADERSHIP DEVELOPMENT PROGRAMME
Help for : New Registration,Renewal, Transfer IN, Help for Snehapoorvam Excellence
Wednesday, 3 October 2018
ക്ലാസ്സ് പി.ടി.എ മീറ്റിംഗ് - എൽ.പി. വിഭാഗത്തിന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 നും യു.പി വിഭാഗത്തിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 നും
ഓണ പരീക്ഷയ്ക്ക് പകരമായി ദ്വാരക എ.യു.പി. സ്‌കൂളിൽ സെപ്റ്റംബർ മാസത്തിൽ നടത്തിയ യൂണിറ്റ് ടെസ്റ്റ് പരീക്ഷയുടെ വിലയിരുത്തലിനും കുട്ടികളുടെ പഠന പുരോഗതിയുടെ വിശകലനത്തിനുമായി ക്ലാസ്സ് പി.ടി.എ നടത്താൻ തീരുമാനിച്ചു . എൽ.പി. വിഭാഗത്തിന് വ്യാഴാഴ്ച (04-10-18) ഉച്ചയ്ക്ക് 2:30 നും യു.പി വിഭാഗത്തിന് വെള്ളിയാഴ്ച (05-10-18) ഉച്ചയ്ക്ക് 2:30 നും ക്ലാസ് പി.ടി.എ ആരംഭിക്കും.
Tuesday, 2 October 2018
ഗാന്ധി ജയന്തി ആഘോഷം - ഗാന്ധിജിയെ അറിയാം
ഗാന്ധിജിയെ അറിയാം
ദ്വാരക എ യു പി സ്കൂളിൽ സ്കൗട്ട് & ഗൈഡ്സ്, ജൂനി യർ റെഡ്ക്രോസ്, ട്രാഫിക് പോലീസ് യൂണിറ്റ് എന്നീ ക്ലബ്ബുകളെ ഏകോപിപ്പിച്ച് ഗാന്ധിജിയുടെ 150 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി ., 'ശുചിത്വ വിദ്യാലയം സുന്ദരവിദ്യാലയം, വിദ്യയും വൃത്തിയും ഒരു പോലെ, ഗാന്ധി ക്വിസ്സ്, ഡോക്യുമെന്ററി പ്രദർശനം, പച്ചക്കറിത്തോട്ട നിർമാണം, നാടൻ വാഴകൃഷി, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്നീ പ്രവർത്തനങ്ങൾ ആരംഭിച്ചു.ദ്വാരക സ്കൂൾ റോഡ് വൃത്തിയാക്കി . പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി സുബൈദ പുളിയോടിയിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ മനു കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. HM സജി ജോൺ സ്വാഗതം പറഞ്ഞു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി . ജോൺസൺ കുര്യാക്കോസ് നന്ദി പറഞ്ഞു .

Monday, 1 October 2018
വീട്ടിലും വിദ്യാലയത്തിലും ജൈവ കൃഷി
ദ്വാരക എ.യു.പി സ്കൂളിൽ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികൾ തന്നെ കൊണ്ടുവരുന്ന ജൈവ വളം, വിത്ത് എന്നിവ ഉപയോഗിച്ചു കൊണ്ട് പച്ചക്കറികൾ നട്ടു വളർത്തുന്നത്. കൂടാതെ മുഴുവൻ കുട്ടികൾക്കും പച്ചക്കറിത്തോട്ടം നിരീക്ഷിച്ച് 'കുട്ടി കർഷക അവാർഡും ' നൽകാൻ തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച് 'വിത്ത് കൈമാറ്റം നടന്നു. വിളവെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു . ബാക്കി വരുന്നവ കുട്ടികളുടെ നേതൃത്വത്തിൽ ചന്തയിൽ വിൽപ്പന ചെയ്യാനും തീരുമാനിച്ചു. പച്ചക്കറിത്തോട്ട നിർമാണ ഉദ്ഘാടനം HM സജി ജോൺ നിർവഹിച്ചു. വിദ്യാർത്ഥികളായ ആമിന റിഷാന, മെറിൻ ബിൻ ഗ്രേയ്സ്, റബീസ, ജോയൽ എന്നിവർ സംസാരിച്ചു. വളരുന്ന തലമുറയ്ക്ക് കൃഷിയോട് ആഭിമുഖ്യം വളർത്താനും, കൃഷിയെ അറിയാനും ലക്ഷ്യം വച്ചാണ് നല്ലപാഠം യൂണിറ്റ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
Saturday, 29 September 2018
Monday, 24 September 2018
ക്യാൻസറിനെതിരെ കരുതൽ - ദ്വാരക എ.യു.പി സ്‌കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കരുതൽ ആൽബത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
ദ്വാരക എ.യു.പി സ്‌കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കരുതൽ ആൽബത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
സേക്രട്ട് ഹാർട്ട് കോൺക്രിയേഷന്റെ ആഭിമുഖ്യത്തിൽ സർഗക്ഷേത്രയും ജ്യോതിസ് സഖ്യവും ചേർന്ന് ക്യാൻസർ ബോധവത്കരണവുമായി ബന്ധപ്പെട്ട് നടത്തിയ ആൽബ നിർമ്മാണത്തിലാണ് ദ്വാരക എ.യു.പി സ്‌കൂളിലെ നല്ലപാഠം യൂണിറ്റിന്റെ ആൽബം 'കരുതൽ' ക്യാഷ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. സ്‌കൂൾ നല്ലപാഠം യൂണിറ്റ് അംഗങ്ങളായ മുബഷിറ,ഷാമില, ഷാലു,ആഫിൽ , ദിൻഷ എന്നീ വിദ്യാർത്ഥികളാണ് ആൽബം തയ്യാറാക്കിയത്.
ആൽബനിർമ്മാണത്തിന് മുന്നോടിയായി ക്യാൻസർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വളരുന്ന തലമുറയെ ക്യാൻസർ എന്ന മഹാ വിപത്തിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നല്ലപാഠം യൂണിറ്റ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത്.
അനുമോദന ചടങ്ങിൽ ഹെഡ്‌മാസ്റ്റർ സജി ജോൺ സ്വാഗതം പറഞ്ഞു. സ്‌കൂൾ മാനേജർ റവ.ഫാ. ജോസ് തേക്കനാടി ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. അധ്യാപകരായ ദീപ്തി എം.എസ് , സി. ഡോൺസി കെ തോമസ് , ജോൺസൺ കുര്യാക്കോസ്, വനജ കെ എന്നിവർ സംസാരിച്ചു.
Saturday, 15 September 2018
Subscribe to:
Posts (Atom)