അവധിക്കാലം
അവധിക്കാലം എന്ന് പറയുമ്പോൾ തന്നെ പല -പല രൂപങ്ങളാണ് നമ്മുക്ക് ഓർമ്മ വരുക. വിനോദയാത്ര, മാങ്ങപറിക്കൽ, മുത്തച്ഛനോടും മുത്തശ്ശിയോടും കൂടിയുള്ള കഥ പറയൽ,... അങ്ങനെ -അങ്ങനെ ഒരുപാട് ചിത്രങ്ങളാണ് നമ്മുക്ക് ഓർമ്മ വരുക. സത്യത്തിൽ അവധിക്കാലം എന്നത് ഒരു ഉത്സവമാണ്. ആ ദിവസങ്ങളിൽ നമ്മൾ നമ്മളെക്കുറിച്ചോ നമ്മുടെ വീടിനെക്കുറിച്ചോ ഒന്നും തന്നെ ആലോചിക്കില്ല "ആ രണ്ട് മാസക്കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത് എന്ന് ഓരോ കുട്ടിയും ചിന്തിച്ചിട്ടുണ്ടാകും...." എന്നാൽ ഈ വർഷത്തെ അവധിക്കാലം നമ്മുടെയെല്ലാം സ്വപ്നങ്ങളെ തകിടം മറിച്ചാണ് കടന്നു പോകുന്നത്. കൊറോണ അഥവാ കോവിഡ് -19 എന്ന വൈറസ് ലോകമെമ്പാടും വ്യാപിക്കുകയും ആളുകൾ പരസ്പരം കണ്ടുമുട്ടുന്ന സാഹചര്യം ഇല്ലാതാക്കുകയും ചെയ്തതോടെ നമ്മൾ ഓരോരുത്തരും സ്വന്തം വീടുകളിൽ അടച്ചുപൂട്ടിയിരിക്കേണ്ടതായി വന്നു. അങ്ങനെ നമ്മുടെ അവധിക്കാല സ്വപ്‌നങ്ങൾ നമ്മുടെ നല്ല ഓർമ്മകളിലൊന്നായി മാറി. കൊറോണ ഭീഷണി നിലനിൽക്കുന്നതിനാൽ അവധിക്കാല ക്യാമ്പുകൾക്കും കോഴ്സുകൾക്കുമെല്ലാം സ്കൂളിനൊപ്പം അവധിയാണ്.
എങ്കിലും ചില അദ്ധ്യാപകർ സോഷ്യൽ മീഡിയ വഴി കുട്ടികളുടെ കഴിവിനെയും അറിവിനെയും വികസിപ്പിക്കുകയാണിവിടെ. ഇപ്രകാരമുള്ള മാതൃകയായ അദ്ധ്യാപകർ നമുക്ക്ചുറ്റും ഉള്ളിടത്തോളം കാലം നമ്മുടെ കുട്ടികൾ ഒരിക്കലും വഴിപിഴച്ചുപോവുകയില്ല. അതുപോലെ ഈ സാഹചര്യത്തിൽ നമുക്കുവേണ്ടി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും സർക്കാരിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സ്വന്തം ജീവൻ പണയം വെച്ച് ജനങ്ങളെ സംരക്ഷിക്കുകയാണവർ. എങ്കിലും നമ്മൾ ആരും തന്നെ അതിനെക്കുറിച്ച് ഓർക്കാറ് പോലുമില്ല. അതുകൊണ്ടുതന്നെ ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ അനുസ്സരിക്കുകയും വൃത്തി കൈവിടാതിരിക്കുകയും ചെയ്യുക. അങ്ങനെ ഈ വർഷത്തെ അവധിക്കാലം പ്രാർത്ഥനയിലൂടെയും പഠനപ്രവർത്തനങ്ങളിലൂടെയും നമുക്ക് കഴിച്ച് കൂട്ടാം.......
No comments:
Post a Comment