ദ്വാരക : ദ്വാരക എ.യു.പി. സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി നിർമ്മൽ മാത്യു കെ എസ് ജില്ലാതല ഗാന്ധി ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി . പൊതുവിദ്യാഭ്യാസ വകുപ്പ് ഗാന്ധിജിയുടെ 150ആം ജന്മ വാർഷികത്തോടനുബന്ധിച്ച് നടത്തിയ "ഗാന്ധിയെ അറിയാൻ'" ക്വിസ് മത്സരത്തിലാണ് നിർമൽ ഈ വിജയ നേട്ടം കൈവരിച്ചത്. മികച്ച വായനാശീലമുള്ള നിർമ്മൽ മാത്യു നിരവധി ക്വിസ് മത്സരങ്ങളിൽ ഇതിനു മുൻപും വിജയം കൈവരിച്ചിട്ടുണ്ട്. ദ്വാരക എ.യു.പി സ്‌കൂളിലെ ജീവനക്കാരനായ ഷിൽസൻ കോക്കണ്ടത്തിൽ , പ്രിയ ദമ്പതികളുടെ മകനാണ് എൽ.പി വിഭാഗം സ്‌കൂൾ ലീഡർ കൂടിയായ നിർമ്മൽ.
Monday, 14 January 2019
Thursday, 10 January 2019
ജൈവ പച്ചക്കറി ചന്ത ആരംഭിച്ചു
ദ്വാരക: ദ്വാരക എ.യു.പി. സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിയുടെ ആഴ്ച ചന്ത ആരംഭിച്ചു. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ജൈവപച്ചക്കറികൾ അവരുടെ നേതൃത്വത്തിൽ വിൽപ്പന ചെയ്തു. ദ്വാരക വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ.റെനിൽ കെ. വി. ആദ്യവില്പന നടത്തി ഉത്‌ഘാടനം ചെയ്തു. നിരവധി രക്ഷിതാക്കളും, കുട്ടികളും, അധ്യാപകരും പച്ചക്കറികൾ വാങ്ങിച്ചു. ഇടിച്ചക്ക , പീച്ചിങ്ങ , മത്തനില, മുരിങ്ങയില, അമരപ്പയർ , വാഴക്കൂമ്പ്, കാച്ചിൽ , ചേമ്പ് , കാന്താരി തുടങ്ങിയവ ചന്തയിലെ പ്രധാന ഇനങ്ങളായിരുന്നു. കുട്ടികളിൽ കച്ചവട താൽപര്യം , സമ്പാദ്യശീലം , ചതുഷ്‌ക്രീയാ പഠനം എന്നിവ വർദ്ധിക്കാൻ ചന്ത സഹായകമാകുന്നു. ഹെഡ്‌മാസ്റ്റർ സജി ജോൺ , എം.പി.ടി.എ പ്രസിഡന്റ് ഷീജ മാത്യു, കൺവീനർ ജോൺസൻ കുര്യാക്കോസ് സാർ , മാർഗരറ്റ് ടീച്ചർ , വനജ ടീച്ചർ എന്നിവർ സംസാരിച്ചു.
Thursday, 3 January 2019
ആദരാഞ്ജലികൾ : ജെസ്വിനും ജോസ്വിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
🏴🏴🏴🏴🏴🏴🏴
മരണപ്പെട്ട ജെസ്വിൻ ദ്വാരക എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നിലവിൽ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്... ദ്വാരക എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് എ ഡിവിഷനിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട ജോസ്വിൻ... മരണപ്പെട്ട കുട്ടികളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു... മാതാപിതാക്കളുടേയും ബന്ധുമിത്രാദികളുടേയും അധ്യാപകരുടേയും കൂട്ടുകാരുടെയും ദു:ഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. മാനന്തവാടി കാരക്കാമല വെള്ളരിമല പാത്തിക്കുന്നേൽ ഷിനോജ് ഷീജ ദമ്പതികളുടെ മക്കളാണ് മരണപ്പെട്ട കുട്ടികൾ. ഇവരുടെ സഹോദരൻ ക്രിസ്റ്റി ഷിനോജ് ദ്വാരക എ യു പി സ്കൂളിലെ നാലാം ക്ലാസ് ബി ഡിവിഷനിലെ വിദ്യാർത്ഥിയാണ്.
🏴🏴🏴🏴🏴🏴🏴🏴
മരണപ്പെട്ട ജെസ്വിൻ ദ്വാരക എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നിലവിൽ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്... ദ്വാരക എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് എ ഡിവിഷനിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട ജോസ്വിൻ... മരണപ്പെട്ട കുട്ടികളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു... മാതാപിതാക്കളുടേയും ബന്ധുമിത്രാദികളുടേയും അധ്യാപകരുടേയും കൂട്ടുകാരുടെയും ദു:ഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. മാനന്തവാടി കാരക്കാമല വെള്ളരിമല പാത്തിക്കുന്നേൽ ഷിനോജ് ഷീജ ദമ്പതികളുടെ മക്കളാണ് മരണപ്പെട്ട കുട്ടികൾ. ഇവരുടെ സഹോദരൻ ക്രിസ്റ്റി ഷിനോജ് ദ്വാരക എ യു പി സ്കൂളിലെ നാലാം ക്ലാസ് ബി ഡിവിഷനിലെ വിദ്യാർത്ഥിയാണ്.
🏴🏴🏴🏴🏴🏴🏴🏴
Friday, 21 December 2018
സമരിറ്റന്‍ ഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
സമരിറ്റന്‍ ഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ദ്വാരക എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.
ദ്വാരക എ.യു.പി. സ്‌കൂൾ നല്ലപാഠം കൂട്ടുകാർ അധ്യാപകരോടും പി.ടി.എ അംഗങ്ങളോടുമൊപ്പം ക്രിസ്ത്മസ് സന്ദേശവുമായി മാനന്തവാടി സമരിറ്റൻ ഭവൻ സന്ദർശിച്ചു. കുട്ടികളുടെ സാമിപ്യം അന്തേവാസികളിൽ പോയകാലത്തിന്റെ സ്മരണകളുണർത്തി . കരോൾ ഗാനങ്ങളും കലാപരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടി .കുട്ടികള്‍ സമാഹരിച്ച നിത്യോപയോഗ സാധനങ്ങള്‍,ഭക്ഷ്യ വസ്തുക്കള്‍ എന്നിവ അന്തേവാസികള്‍ക്ക് നല്‍കി.കേക്ക് വിതരണത്തിന് ശേഷം വിവിധ കലാപരിപാടികളും നടത്തി. ഹെഡ്മാസ്റ്റര്‍ സജി ജോണ്‍, ജോണ്‍സന്‍ കുര്യാക്കോസ്,വനജ.കെ,മാര്ഗരറ് റ് സി.ജെ, എം.പി.ടി. പ്രസിഡന്റ് ഷീജ മാത്യു, വിദ്യാർത്ഥികളായ മെറിൽ, ആമിന, ജോയൽ എന്നിവര്‍ സംസാരിച്ചു. പ്രായമായവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന ബോധ്യം കുഞ്ഞുമനസ്സുകളിൽ ഉറപ്പിക്കുവാൻ ഈ സന്ദർശനം സഹായിച്ചു.
Thursday, 20 December 2018
ഇത് 'നമ്മ വായനശാല' ഉദ്ഘാടനം ചെയ്തു
ഇത് 'നമ്മ വായനശാല' ഉദ്ഘാടനം ചെയ്തു
ദ്വാരക എ.യു.പി സ്‌കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും കൂടിചേര്‍ന്ന് പത്തില്‍കുന്നു കോളനിയില്‍ വായന കൂട്ടായ്മ ആരംഭിച്ചു.നിരവധി പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന ഈ സംരംഭം 'നമ്മ വായനശാല’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കോളനിയിലെ കുട്ടികള്‍ വളരെ താല്‍പ്പര്യത്തോടെയാണ് ഈ വായനശാലയെ സ്വീകരിച്ചത്. നല്ലപാഠം കൂട്ടുകാർ പ്രത്യേകം തയ്യാറാക്കിയ പുസ്തക ഷെൽഫ് കോളനിയിൽ പഠനവീട്ടിൽ സ്ഥാപിച്ചു .സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ പത്തില്‍കുന്നു കോളനിയിലെ പഠനവീട് അധ്യാപികയായ അമ്മിണി ടീച്ചര്‍ക്ക് പുസ്തകം കൈമാറി ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു.ജോണ്‍സന്‍ കുര്യാക്കോസ്,വനജ.കെ, അമ്മിണി,ഷില്‍സണ്‍ മാത്യു , നോഡൽ ഓഫീസർ ഹസീന കെ.എം. എന്നിവര്‍ സംസാരിച്ചു. കേക്ക് വിതരണവും നടത്തി. പിന്നോക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ആകർഷകമായ നിരവധി ആനുകാലിക ബാല മാസികകളും കഥാപുസ്തകങ്ങളും ലഭ്യമാക്കികൊണ്ട് പത്തിൽകുന്നു കോളനിയിൽ വായനയുടെ വസന്തം തീർക്കാൻ നല്ലപാഠം കൂട്ടുകാർക്ക് സാധിച്ചു.
Monday, 17 December 2018
അമ്മവായന ക്വിസ്സ്'
ദ്വാരക എ.യു.പി. സ്‌കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അമ്മവായന കൂട്ടായ്മയിൽ അംഗങ്ങളായവർക്ക് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഇരുപതോളം അമ്മമാർ മത്സരത്തിൽ പങ്കെടുത്തു. ഷീജ മാത്യു, അനില, ഷീന എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ഹെഡ്‌മാസ്റ്റർ സജി ജോൺ സമ്മാന വിതരണം നടത്തി. വിഷ്വൽ ക്വിസ്സ് മത്സരം അമ്മമാർക്ക് വേറിട്ട അനുഭവമായി. ശ്രീമതി വനജ കെ. ക്വിസ്സിന് നേതൃത്വം നൽകി. നല്ലപാഠം കോർഡിനേറ്റർ ജോൺസൺ കുര്യാക്കോസ് , മദർ പി.റ്റി.എ. പ്രസിഡന്റ് ഷീജ മാത്യു , സി.സെലിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Wednesday, 12 December 2018
ഹിന്ദി ഭാഷാ പരിശീലനം ‘ത്സലക്’ വേറിട്ട പ്രവർത്തനവുമായി ദ്വാരക എ.യു.പി സ്കൂൾ
Monday, 10 December 2018
*ജൈവ പച്ചക്കറി വിളവെടുപ്പ്*
ദ്വാരക എ.യു.പി. സ്‌കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘ജൈവ പച്ചക്കറി ‘ വിളവെടുപ്പ് നടത്തി. കോളിഫ്‌ളവർ, തക്കാളി, ചീര എന്നിവ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി. മികച്ച കുട്ടികർഷകനെ കണ്ടെത്താനുള്ള ഗൃഹസന്ദർശനം നടത്താന്‍ തീരുമാനിച്ചു. വിളവെടുപ്പ് ഉദ്ഘാടനം സ്‌കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി നിർവഹിച്ചു. ഹെഡ്‌മാസ്റ്റർ സജി ജോൺ , ജോൺസൺ കുര്യാക്കോസ്, സിസ്റ്റർ സെലിൻ ജോസഫ്, ജോൺസൺ പി.ജെ എന്നിവർ സംസാരിച്ചു.
Tuesday, 4 December 2018
NuMATS - വിജയത്തിളക്കത്തിൽ ദ്വാരക എ യു പി സ്കൂൾ.
2018-19 വർഷത്തെ ഗണിത ശാസ്ത്രാഭിരുചി പരീക്ഷയിൽ ( NuMATS ) ദ്വാരക എ യു പി സ്കൂളിലെ 3 വിദ്യാർത്ഥികൾ സംസ്ഥാന തല പരീക്ഷക്ക് അർഹത നേടി. ഗണിതം മധുരമാക്കിയ ഫയാസ് T, മുഹമ്മദ് നിഹാൽ, അർച്ചന E R എന്നീ വിദ്യാർത്ഥികളാണ് സ്കൂളിന്റെ അഭിമാനമായി മാറിയത്. ഈ നേട്ടത്തിന് അർഹരായ വിദ്യാർത്ഥികളേയും ഇവരെ പരിശീലിപ്പിച്ച അധ്യാപകരേയും സകൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സജി ജോൺ അനുമോദിച്ചു.
Subscribe to:
Posts (Atom)




































