Friday, 21 December 2018

സമരിറ്റന്‍ ഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍





സമരിറ്റന്‍ ഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ദ്വാരക എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.
ദ്വാരക എ.യു.പി. സ്‌കൂൾ നല്ലപാഠം കൂട്ടുകാർ അധ്യാപകരോടും പി.ടി.എ അംഗങ്ങളോടുമൊപ്പം ക്രിസ്ത്മസ് സന്ദേശവുമായി മാനന്തവാടി സമരിറ്റൻ ഭവൻ സന്ദർശിച്ചു. കുട്ടികളുടെ സാമിപ്യം അന്തേവാസികളിൽ പോയകാലത്തിന്റെ സ്മരണകളുണർത്തി . കരോൾ ഗാനങ്ങളും കലാപരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടി .കുട്ടികള്‍ സമാഹരിച്ച നിത്യോപയോഗ സാധനങ്ങള്‍,ഭക്ഷ്യ  വസ്തുക്കള്‍ എന്നിവ അന്തേവാസികള്‍ക്ക് നല്‍കി.കേക്ക് വിതരണത്തിന് ശേഷം വിവിധ കലാപരിപാടികളും നടത്തി. ഹെഡ്മാസ്റ്റര്‍ സജി ജോണ്‍, ജോണ്‍സന്‍ കുര്യാക്കോസ്,വനജ.കെ,മാര്‍ഗരറ്റ് സി.ജെ, എം.പി.ടി. പ്രസിഡന്റ് ഷീജ മാത്യു, വിദ്യാർത്ഥികളായ മെറിൽ, ആമിന, ജോയൽ എന്നിവര്‍ സംസാരിച്ചു. പ്രായമായവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന ബോധ്യം കുഞ്ഞുമനസ്സുകളിൽ ഉറപ്പിക്കുവാൻ ഈ സന്ദർശനം സഹായിച്ചു.

No comments:

Post a Comment