Monday, 29 July 2019

വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

ദ്വാരക എ.യു.പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വാർഡ് മെമ്പർ ശ്രീമതി സുബൈദ പുളിയോടിൽ നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വായനാപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം സ്കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി നിർവ്വഹിച്ചു. ദ്വാരക നല്ലൂർ നാട് സഹകരണ ബാങ്ക് സ്കൂളിന് നൽകിയ 5000 രൂപയുടെ പുസ്തകങ്ങൾ ഹെഡ്മാസ്റ്ററും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി .ബാങ്ക് സെക്രട്ടറി പി.പി ലക്ഷ്മണൻ, ഡയറക്ടർ അബൂബക്കർ ,വൈസ് പ്രസിഡന്റ് എം.പി വത്സൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ പ്രതിനിധികളായ നിർമ്മൽ മാത്യുവും, അയന സതീഷും ചടങ്ങിൽ ആശംസകൾ നേർന്നു.

Image may contain: 15 people, people smiling, people standing


Monday, 24 June 2019

സ്ക്കൗട്ട് & ഗൈഡ് പ്രവര്‍ത്തന വര്‍ഷോദ്ഘാടനം നടത്തി

Image may contain: 12 people, people smiling, people standing

ദ്വാരക: ദ്വാരക എ.യു.പി സ്ക്കൂളിലെ സ്കൗട്ട് & ഗൈഡ്, കമ്പ് , ബുള്‍ബുള്‍ തുടങ്ങിയ യൂണിറ്റുകളുടെ 2019-20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം പി.ടി.എ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ മനു. ജി. കുഴിവേലി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോണ്‍സന്‍ പി.ജെ, ജോണ്‍സന്‍ കുര്യാക്കോസ്, സിസ്റ്റര്‍ സെലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Friday, 21 June 2019

യോഗദിനം ആചരിച്ചു

ദ്വാരക എ.യു.പി. സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റേയും സംസ്കൃതം ക്ലബിന്റേയും ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. ഡോക്ടർ സിജോ കുര്യാക്കോസ് യോഗാദിന സന്ദേശം നൽകി. യോഗാപരിശീലക കുമാരി അക്ഷയ കുട്ടികൾക്ക് യോഗ ഡെമോൻസ്ട്രേഷൻ നൽകി. ഹെഡ്മാസ്റ്റർ സജി ജോൺ, പി ജെ ജോൺസൺ, വനജ കെ എന്നിവർ സംസാരിച്ചു. തുടർന്ന് പരിശീലനം ലഭിച്ച വിദ്യാർഥിനികൾ യോഗഡാൻസ് അവതരിപ്പിച്ചു. ജീവിതശൈലി രോഗങ്ങൾക്കും, മാനസിക പിരിമുറുക്കങ്ങൾക്കും യോഗ ഫലപ്രദമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കുവാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.

Image may contain: one or more people, crowd and outdoor