ദ്വാരക : ദ്വാരക എ.യു.പി സ്‌കൂളിൽ കുട്ടികൾക്ക് പോക്സോ നിയമങ്ങളേക്കുറിച്ച് ബോധവൽക്കരണം നൽകി . മാനന്തവാടി കോടതിയിലെ അഭിഭാഷക ശ്രീമതി എൽബി മാത്യു ക്ലാസ്സ് നയിച്ചു. ലീഗൽ വോളന്റിയർ ശ്രീമതി ത്രേസ്സ്യ നേതൃത്വം നൽകി. ചുറ്റുപാടുകളിൽനിന്നുണ്ടാകുന്ന ചൂഷണങ്ങളെ സ്വയം അതിജീവിക്കുവാനുതകുന്നതായിരുന്നു ക്ലാസ്സ്. ഹെഡ് മാസ്റ്റർ സജി ജോൺ , ജോൺസൺ കുര്യാക്കോസ്, ഷിമിലി എൻ.എം. വനജ കെ എന്നിവർ സംസാരിച്ചു.
Thursday, 8 November 2018
വിദ്യാർത്ഥികൾക്ക് പോക്സോ നിയമ ബോധവൽക്കരണം നൽകി
ദ്വാരക : ദ്വാരക എ.യു.പി സ്‌കൂളിൽ കുട്ടികൾക്ക് പോക്സോ നിയമങ്ങളേക്കുറിച്ച് ബോധവൽക്കരണം നൽകി . മാനന്തവാടി കോടതിയിലെ അഭിഭാഷക ശ്രീമതി എൽബി മാത്യു ക്ലാസ്സ് നയിച്ചു. ലീഗൽ വോളന്റിയർ ശ്രീമതി ത്രേസ്സ്യ നേതൃത്വം നൽകി. ചുറ്റുപാടുകളിൽനിന്നുണ്ടാകുന്ന ചൂഷണങ്ങളെ സ്വയം അതിജീവിക്കുവാനുതകുന്നതായിരുന്നു ക്ലാസ്സ്. ഹെഡ് മാസ്റ്റർ സജി ജോൺ , ജോൺസൺ കുര്യാക്കോസ്, ഷിമിലി എൻ.എം. വനജ കെ എന്നിവർ സംസാരിച്ചു.
സി.വി രാമൻ ദിനം സമുചിതമായി ആഘോഷിച്ചു
ദ്വാരക - ദ്വാരക എ.യു.പി സ്കൂളിൽ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നവംബർ 7 ന് സി.വി രാമൻ ദിനാചരണവും മേരി ക്യൂറി ജന്മദിനവും ശാസ്ത്ര രംഗം രൂപികരണവും സമുചിതമായി നടത്തി. റിട്ട. ഹെഡ്മാസ്റ്ററും ശാസ്ത്ര അധ്യാപകനുമായ ശ്രീ കെ എം ജോൺ ഉല്ഘാടന കർമ്മം നിർവഹിച്ചു. സി.വി രാമൻ ഡോക്യൂമെന്ററി പ്രദർശനവും, മേരി ക്യൂറി ശാസ്ത്ര സംഭാവന അവലോകനവും, ലഘു പരീക്ഷണങ്ങളും നിരവധി ശാസ്ത്രകൗതുകങ്ങളും കട്ടികൾക്ക് പുത്തൻ അറിവുകൾ പ്രധാനം ചെയ്തു. ശാസ്ത്ര സംശയം പതിപ്പ് പ്രകാശനം ഹെഡ്മാസ്റ്റർ സജി ജോൺ നിർവഹിച്ചു. അധ്യാപകരായ ദീപ്തി എം.എസ്, മേബിൾ പോൾ എന്നിവർ പ്രസ്തുത ദിന സന്ദേശം നൽകി. ഇതിനെ തുടർന്ന് നിരവധി ശാസ്ത്ര പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
Tuesday, 6 November 2018
അറിവിന്റെ നാളവുമായി അക്ഷരവെളിച്ചം പദ്ധതി ആരംഭിച്ചു
ദ്വാരക എ.യു.പി സ്കൂളിൽ അക്ഷരവെളിച്ചം പദ്ധതിക്ക് തുടക്കം കുറിച്ചു. എഴുതാനും വായിക്കാനും പിന്നാക്കക്കാരായ വിദ്യാർത്ഥികൾക്ക് ലേഖന, വായന ശേഷി കൈവരിക്കുന്നതിനായി അക്ഷര ക്രീഡയിലൂടെയും ,ചിത്രവായനയിലൂടെയും അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
പ്രസ്തുത പദ്ധതി സ്കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.മനു കുഴിവേലിൽ, ഹെഡ്‌മാസ്റ്റർ ശ്രീ .സജി ജോൺ, എക്സിക്യൂട്ടീവ് അംഗം സുരേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. അക്ഷര ദീപ നാളങ്ങളും ,അക്ഷര കാർഡുകളും, ചിത്രങ്ങളുമായി കുട്ടികൾ ആടിയും പാടിയും ആദ്യ ക്ലാസിനെ വരവേറ്റു. എല്ലാ പ്രവർത്തി ദിനങ്ങളിലും ക്ലാസ്സ് സമയത്തിനു ശേഷം വൈകിട്ട് 04:30 വരെയാണ് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചുള്ള ഈ പരിശീലന പരിപാടി നടത്തപ്പെടുക. Monday, 5 November 2018
ഡ്രോപ്പൗട്ട് ഫ്രീ വയനാട്;കര്‍മ്മസമിതി രൂപീകരിച്ചു.

ദ്വാരക എ.യു.പി സ്‌കൂൾ : പ്രളയത്തിന് ശേഷമുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് വേണ്ടി വയനാട് ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഡ്രോപ്പൗട്ട് ഫ്രീ വയനാട് പദ്ധതിയുടെ ഭാഗമായി ദ്വാരക എ.യു.പി സ്‌കൂളില്‍ കര്‍മ്മസമിതി രൂപീകരിച്ചു. പി ടി എ പ്രസിഡന്റ് മനു ജി കുഴിവേലിൽ , വൈസ് പ്രസിഡൻറ് മമ്മൂട്ടി തോക്കൻ, എം. പി.റ്റി.എ പ്രസിഡന്റ് ഷീജ മാത്യു, പി റ്റി എ എക്സിക്യുട്ടീവ് അംഗങ്ങൾ, എസ്.റ്റി പ്രമോട്ടർ മാർ , പഠന വീട് പരിശീലകർ , തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സജി ജോൺ ചർച്ച നയിച്ചു.
Sunday, 4 November 2018
ദ്വാരക എ.യു.പി സ്ക്കൂളില്‍ ദേശീയ സമ്പാദ്യ പദ്ധതി ആരംഭിച്ചു.
ദ്വാരക: കുട്ടികളുടെ സമ്പാദ്യ ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച ദേശീയ സമ്പാദ്യ പദ്ധതിക്ക് ദ്വാരക എ.യു.പി സ്ക്കൂളില്‍ തുടക്കമായി. ദ്വാരക സബ് ട്രഷറി ഓഫീസര്‍ ശ്രീ.അബ്രാഹം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ സഞ്ചയിക പദ്ധതിക്ക് ശേഷം കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന പദ്ധതിയാണ് ദേശീയ സമ്പാദ്യ പദ്ധതി. ഹെഡ്മാസ്റ്റര്‍ സജി ജോണ്‍, നദീർ റ്റി, റീത്താമ്മ ജോൺ, ജോണ്‍സന്‍ പിജെ തുടങ്ങിയവര്‍ സംസാരിച്ചു.
Saturday, 3 November 2018
മാനന്തവാടി ഉപജില്ലാതല പ്രസംഗ മത്സരത്തിൽ രണ്ടാം സമ്മാനം നിർമ്മൽ മാത്യു കെ.എസ് കരസ്ഥമാക്കി
ശിശുദിനത്തോടനുബന്ധിച്ചു ശിശു - ക്ഷേമ സമിതി നടത്തിയ മാനന്തവാടി ഉപജില്ലാതല പ്രസംഗ മത്സരത്തിൽ രണ്ടാം സമ്മാനം നിർമ്മൽ മാത്യു കെ.എസ് കരസ്ഥമാക്കി . ദ്വാരക എ. യു .പി . സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് . ഈ സ്കൂളിലെ തന്നെ ജീവനക്കാരനായ ഷിൽസൺ കോക്കണ്ടത്തിൽ -ന്റെ യും പ്രിയയുടേയും മകനാണ് LP വിഭാഗം സ്കൂൾ ലീഡർ കൂടിയായ നിർമ്മൽ.
Thursday, 1 November 2018
നവ ചിന്തകളോടെ നവകേരളത്തിനായ്......ദ്വാരക എ.യു.പി സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു

ദ്വാരക: ദ്വാരക എ.യു.പി സ്കൂളിൽ നല്ല പാഠത്തിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥി ശ്രീ.നിജേഷ് കേരളത്തിന്റെ ഭൂപടം വിദ്യാലയാങ്കണത്തിൽ വരച്ചു. തുടർന്ന് പച്ച, മഞ്ഞ, നിറങ്ങളിൽ യൂണിഫോം ധരിച്ച കുട്ടികൾ അണിനിരന്ന് കേരളത്തെ അണിയിച്ചൊരുക്കി. സ്കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി ആഘോഷം ഉദ്ഘാടനം ചെയ്തു. ക്ലാസ് തലത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ' കേരനാട്' പി.റ്റി.എ പ്രസിഡന്റ് ശ്രീ.മനു കുഴിവേലിൽ പ്രകാശനം ചെയ്തു. കുട്ടികൾ ഒരുക്കിയ കേരളം ഏവർക്കും വിസ്മയക്കാഴ്ചയായി. 'നവകേരള സൃഷ്ടിക്കായ് ' എന്ന ചർച്ചയിൽ കുട്ടികൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ ചർച്ചയ്ക്ക് നേതൃത്വം നൽകി. പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ .സുരേഷ് കുമാർ വിവിധ മൽസര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ശ്രീ. പി. ജെ ജോൺസൺ ചടങ്ങിന് നന്ദി അർപ്പിച്ചു.
Monday, 29 October 2018
കേരളപ്പിറവി ക്വിസ് - നവംബർ 1 ന്
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്താവുന്ന
കേരള ക്വിസ്സ്
ഡൗൺലോഡ് ചെയ്യാൻ
2) കേരളപ്പിറവി ക്വിസ് -2
5) കേരളപ്പിറവി ക്വിസ് set 1 ppt ||| കേരളപ്പിറവി ക്വിസ് set 1 pdf
6) കേരളപ്പിറവി ക്വിസ് set 2 ppt ||| കേരളപ്പിറവി ക്വിസ് set 2 pdf
7) കേരളപ്പിറവി ക്വിസ് set 3 ppt ||| കേരളപ്പിറവി ക്വിസ് set 3 pdf
8) കേരളപ്പിറവി ക്വിസ് set 4 ppt ||| കേരളപ്പിറവി ക്വിസ് set 4 pdf
9) കേരളപ്പിറവി ക്വിസ് set 5 ppt ||| കേരളപ്പിറവി ക്വിസ് set 5 pdf
10) കേരളപ്പിറവി ക്വിസ് set 6 ppt ||| കേരളപ്പിറവി ക്വിസ് set 6 pdf
11) കേരളപ്പിറവി ക്വിസ് set 7 ppt ||| കേരളപ്പിറവി ക്വിസ് set 7 pdf
6) കേരളപ്പിറവി ക്വിസ് set 2 ppt ||| കേരളപ്പിറവി ക്വിസ് set 2 pdf
7) കേരളപ്പിറവി ക്വിസ് set 3 ppt ||| കേരളപ്പിറവി ക്വിസ് set 3 pdf
8) കേരളപ്പിറവി ക്വിസ് set 4 ppt ||| കേരളപ്പിറവി ക്വിസ് set 4 pdf
9) കേരളപ്പിറവി ക്വിസ് set 5 ppt ||| കേരളപ്പിറവി ക്വിസ് set 5 pdf
10) കേരളപ്പിറവി ക്വിസ് set 6 ppt ||| കേരളപ്പിറവി ക്വിസ് set 6 pdf
11) കേരളപ്പിറവി ക്വിസ് set 7 ppt ||| കേരളപ്പിറവി ക്വിസ് set 7 pdf
കേരളത്തിൽ ആദ്യം
കേരളത്തിലെ............?
തിരുവനന്തപുരം.
- ആദ്യത്തെ റബറൈസ്ഡ് റോഡ് ?
- ആദ്യത്തെ റബർ തോട്ടം ?
- ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?
- ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ?
- ആദ്യത്തെ വന്യജീവി സങ്കേതം ?
- ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ?
- ആദ്യത്തെ ആധുനീക ഫിലീം സ്റ്റുഡിയോ ?
- ആദ്യത്തെ സിമെന്റ് ഫാക്ടറി ?
- ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ?
- ആദ്യത്തെ ധന്വന്തരി ഗ്രാമം ?
- ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
- ആദ്യത്തെ പ്രസ്സ് ?
- ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?
- ആദ്യത്തെ യൂറോപ്യൻ കോട്ട ?
- ആദ്യത്തെ ക്രൈസ്തവദേവാലയം ?
- ആദ്യത്തെ റബർ പാർക്ക് ?
- ആദ്യത്തെ ഇസ്ലാമിക് ദേവാലയം ?
- 3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ?
- കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാലയ്ക്കാണ് ?
- ആദ്യത്തെ കയർ ഗ്രാമം ഏത് ?
- ആദ്യത്തെ കയർ ഫാകടറി ?
- ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു ?
- ആദ്യത്തെ വാട്ടർ കാർഡ് സംവിധാനം നിലവിൽ വന്നത് ?
- കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ് ?
- കേരളത്തിലെ ആദ്യ പഞ്ച്നക്ഷത്ര ഹോട്ടൽ ?
- കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏതാണ് ?
- ഗാന്ധിജി ആദ്യമായ് കേരളത്തിൽ വന്നത് എവിടെ ?
- സംസ്ഥാനത്തെ ആദ്യ എസ്.സി./എസ്.ടി.കോടതി സ്ഥാപിച്ചത് എവിടെയാണ് ?
- കേരളത്തിൽ കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ പോലീസ് സ്റ്റേഷൻ ?
തിരുവനന്തപുരം.
- നിർമൽപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
- കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
- കേരളത്തിലെ ആദ്യ റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്നത് ?
- കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് ?
- കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട് ?
- 1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം ?
- കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു ?
- കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ?
- ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം ?
- സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ?
- ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ?
- കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?
- ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?
- ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ?
- കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ?
- കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ?
- കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?
- കേരളത്തിലെ ആദ്യത്തെ വനിത ജയിൽ ?
- കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം ?
- കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ?
- കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ?
- കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ?
- സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
- കേരളത്തി ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് ?
- കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ?
Wednesday, 24 October 2018
വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യ ശിൽപ്പശാല
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച സാഹിത്യ ശിൽപ്പശാലയിൽ ദ്വാരക എ.യു.പി. സ്‌കൂളിൽ നിന്നും ഏഴോളം കുട്ടികൾ പങ്കെടുത്തു.
കഥാരചന - അഖില കെ
കവിതാരചന - ഹന ഫാത്തിമ
കാവ്യാലാപനം - ഫെബിയ ജോസഫ്
നാടൻ പാട്ട് - കൃഷ്‌ണേന്ദു
അഭിനയം - അനീന മനോജ്
പുസ്തകാസ്വാദനം - മെറിൽ ബിൻ ഗ്രെയ്‌സ്
ചിത്ര രചന - മുഹമ്മദ് ആഷ്ഫാഖ്
Monday, 8 October 2018
Subscribe to:
Posts (Atom)


































